Friday 21 September 2012

തങ്കപ്പന്‍റെ ഒരു ദിനം

2 comments


മഴയ്ക്ക്‌ അവധി നല്കി. വെയില്‍ ചാര്‍ജ്ജ്‌ എടുത്ത ഒരു ദിനം. പതിവ്

പോലെ പത്തു മണി വരെ കിടന്നു ഉറങ്ങിയതിനു ശേഷം ഞാന്‍ എന്‍റെ

ഒഴിഞ്ഞ വയറുമായി പുറത്തേക്കിറങ്ങി. എവിടെയോ കാലത്തേ

കഞ്ഞിക്ക് ഉണക്കമീന്‍ വറുക്കുന്നത്തിന്‍റെ തീഷ്ണഗന്ധം എന്‍റെ

...മൂക്കിലേക്കടിച്ചു. വായില്‍ നിറഞ്ഞ ഉമിനീര്‍ വഴിയരികിലേക്ക്

തുപ്പിയിട്ട് ഞാന്‍ നടന്നു. തെറ്റിദ്ധരിക്കരുത്. ഉണക്കമീനിനെകുറിച്ചു

ഓര്‍ത്തിട്ടുള്ള കൊതിയല്ല പകരം വെറുപ്പാണ് ഞാന്‍ തുപ്പികളഞ്ഞത്.

പണ്ട് മുതലേ ഉണക്കമീനിനെകുറിച്ച് എനിക്ക് വലിയ

അഭിപ്രായമൊന്നുമില്ല. ഒരു വീട്ടില്‍ ഉണ്ടാക്കുമ്പോഴേക്കും ആ വീട്

ഇരിക്കുന്ന പഞ്ചായത്ത്‌ മുഴുവന്‍ നാറ്റിക്കുന്ന `സാധനം ഇതുപോലെ

വേറെ ഏതാനുള്ളത്.
അങ്ങനെ ഓരോന്ന്‍ ആലോചിച്ചു നടന്നു ഞാന്‍

ചെന്ന് കയറിയത് നാരായണന്‍ ചേട്ടന്‍റെ ചായകടയിലേക്കാണ്. ഒരു

ചായക്കും മുളകുവടക്കും ശടെന്നൊരു ഓര്‍ഡര്‍ ഇട്ടുകൊണ്ട് ശ്രദ്ധിച്

ഇരുന്നില്ലെങ്ങില്‍ ആസനത്തില്‍ നുള്ള് തരുന്ന ശബ്ദിക്കുന്ന ബെഞ്ചിന്‍റെ

ഓരത്തായി ഇരിപ്പുറപ്പിച്ചു. മുന്‍പിലെ ഡെസ്കില്‍ ഒരു മനോരമ പത്രം

കിടക്കുന്നു. മനോരമയെ രണ്ടു കൈകളിലും വാരിയെടുത്തു. പുറകിലെ

പേജില്‍ കല്യാണരാമന്‍റെ സ്വര്‍ണകടയുടെ മോഡലായി ഐശ്വര്യ റായി

തൊഴുതു നില്കു്ന്നു. എന്താ ലവളുടെ ഒരു പോസ്......ഹും................

ഒരു നെടുവീര്‍പ്പും ഇട്ടു കൊണ്ട് അപ്പോള്‍ വന്ന

വടയില്‍ ഒരു കടി കടിച്ചു. മിസ്സിസ് ബച്ചനില്‍ ഉടക്കി നിന്ന കണ്ണുകളെ

പിന്‍വലിച് അടുത്ത പേജിലേക്കുള്ള യാത്ര ആരംഭിച്ചു. എല്ലാ

പെജിലൂടെയും ഒരു മിനിമം സ്പീഡില്‍ പാഞ്ഞ് ഒടുക്കം

ചരമകൊളത്തില്‍ ബ്രേക്ക്‌ ചവുട്ടി നോക്കുമ്പോള്‍ പരിചയമുള്ള ഒരു

മുഖം അവിടെ ചിരിച്ചിരിക്കുന്നു. ആ കാഴ്ച കണ്ട്‌ ഞെട്ടിയ ഞാന്‍

ഉടനെ തന്നെ മടിക്കുത്തില്‍ നിന്നും നോക്കിയ ട്രിപ്പില്‍ വന്‍ സീറോ

എടുത്തു ജോയിച്ചയനെ നോക്കി കുത്തി. മറുതലയ്ക്കല്‍.....

‘’നിങ്ങളിപ്പോള്‍ വിളിച്ച നമ്പര്‍...” ആ കിളിമൊഴി കേട്ട് ആ

പറഞ്ഞവളുടെ തള്ളക്കും വിളിച്ചു കൊണ്ട് വീണ്ടും ജോയിച്ചായനെ

കുത്തി.. കുത്ത്... പിന്നെയും കുത്ത്... കുത്തോട്‌ കുത്ത്... ഒടുക്കം... ‘’

അമ്മായി കൊച്ചമ്മായി.. മരുമോന്‍റെ പോന്നമ്മായി....’’ ( ഒരു ഫോണ്‍

വിളിക്കാന്‍ പെടുന്ന ഒരു പാടേ.. ഇതിലും എളുപ്പമാണ് വല്ലവന്റെയും

തന്തക്ക് വിളിക്കാന്‍.) അമ്മായി വട്ടാക്കിയിട്ടു പോയി.... പാട്ടും കഴിഞ്ഞു

അപ്പുറത്ത് ആളു വന്നു..
‘’ ഹലോ ജോയിചായാ.. ഇതു ഞാനാ തങ്കപ്പന്‍....’’’

സംഭാഷണത്തിനൊപ്പം ചായയും വടയും

കഴിച്ച് എഴുന്നെല്കുന്നതിനിടയില്‍ സ്പോര്‍ട്സ്‌ പേജില്‍ ബാറ്റും

കയ്യിലേന്തി ചാടി നില്കുന്ന ജ്വാല ഗുട്ടയുടെ ചിത്രം കണ്ണുകളില്‍ സ്കാന്‍

ചെയ്ത് മനസ്സില്‍ സേവ് ചെയ്ത് കൈ കഴുകുവാന്‍ നടന്നു. അവിടെ

കൈ കഴുകുവാന്‍ വെച്ചിരിക്കുന്ന സോപ്പെടുത്ത് മുഖവും തലയും

കഴുകി ഒരുത്തന്‍ തിരിഞ്ഞു നടക്കുന്നു... ലവന്‍റെ ‘’ഇന്നത്തെ കുളി’’

കഴിഞ്ഞു എന്ന് മനസ്സിലോര്ത്തുകൊണ്ട് പൈപ്പിനടുത്ത് എത്തിയപ്പോള്‍

നിലത്ത് സിമെന്‍റ് തറയിലുണ്ടായിരുന്ന വെള്ളം ഈ ‘’തറയുടെ’’

കാലുകളെ മൂണ്‍ വാക്ക് ചെയ്യിച്ചു. ഭാഗ്യത്തിന് വീണില്ല. കൈയും

വായും കഴുകി കാശു കൊടുക്കുന്നിടത്ത് ചെന്ന് പറ്റു ബുക്കും

ചൂണ്ടികാണിച്ച് ഞാന്‍ പുറത്തേക്ക് നടന്നു...
നേരെ ചെന്ന് സൈക്കിള്‍

ഷോപ്പിലെ ദിവാകരെട്ടനുമായി കുറച്ചു നേരം, യുവരാജിന്‍റെ തിരിച്ചു

വരവിനെപറ്റിയും, ഇന്ധനത്തിന് വില കൂടിയതും, എമെര്‍ജിഗ്

കേരളയെപറ്റിയും, , സംസാരിച്ചു... പ്രധാനമന്ത്രി വന്നതിനെ പറ്റി

പറഞ്ഞപ്പോള്‍ ദിവാകരേട്ടന്‍ പറഞ്ഞു.. ലക്ഷകണക്കിന് കോടികളുടെ

കല്കരി അഴിമതിയെ പറ്റി ഒരു വാര്ത്ത യും നല്കാ.ത്ത മാധ്യമങ്ങള്‍

മന്മോഹനെട്ടന് കേരളത്തിന്റെ സ്വന്തം കഞ്ഞിയും പയറും പപ്പടവും

‘ക്ഷ’ പിടിച്ചത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്...... ഒരു

പീഡനം നടന്നാല്‍ അത് പ്രത്യക കോളത്തിലും സമൂഹത്തെ ബാധിക്കുന്ന

പ്രശ്നങ്ങള്‍ ഒരു മൂലക്കും കൊണ്ട് പോയി ഇടുന്ന. കോര്പറേറ്റ് മാധ്യമ

സംസ്കാരത്തിനെതിരെ ധാര്മികരോഷം പൂണ്ടു നില്കുമ്പോള്‍ ആണ്.

മറ്റൊരു കഞ്ഞി അത് വഴി വന്നത്.. സൈകിളിനു എയര്‍ അടിക്കാന്‍

വന്ന സുശീലന്‍.. നമ്മുടെ പ്രഭാഷണം കേട്ട ആ തെണ്ടി ഇത്തിരി

കളിയാക്കുന്ന ടോണില്‍ നോമിനോട് ചോദിച്ചു.....
‘’തങ്കപ്പാ... വീട്ടിലിപ്പോഴും റേഷനരി തന്നെയല്ലേ വാങ്ങുന്നത്........’’’
എന്‍റെ പുളിച്ചു തികട്ടിയ മറുപടിക്ക് മുന്പ് ലവന്‍ ഇഞ്ചുറി ടൈമില്‍

ഗോളടിച്ചവന്‍റെ സന്തോഷത്തില്‍ സൈകിളില്‍ കയറി എഴുന്നേറ്റു നിന്ന്

ചവുട്ടി മറഞ്ഞു. സാരമില്ല പിന്നെ കിട്ടും.. എന്ന് സമാധാനിച്ച്

തിരിയുമ്പോള്‍ വൈകിട്ടത്തെക്ക് അരിയില്ലെന്ന് സഹമുറിയന്മാനര്‍

പറഞ്ഞത് ഓര്മ്മ വന്നത്.. കൂടെ ഒരു കുപ്പി ഫുള്‍ വാങ്ങാനും ദമ്പടി

വാങ്ങിയിട്ടുണ്ട്.
എന്നാല്‍ അതും വാങ്ങി കൊടുത്തിട്ട് മരണവീട്ടിലേക്ക് പോവാം എന്നും

കരുതി ബിവറേജസ്നു മുന്പിലേക്ക്

നടക്കാനോരുങ്ങിയപ്പോള്‍.............
‘’ ഡാ... തങ്കപ്പാ.... ഡാ......’’’
തിരിഞ്ഞു നോക്കി പട്ടാളക്കാരന്‍ അളിയന്‍ പുതിയതായി വാങ്ങിയ

ബുള്ളറ്റിന് പുറത്തു ഞെളിഞ്ഞു ഇരിക്കുകയാണ് ജോയിചായന്‍..

മുഖത്ത് കണ്ടോടാ പട്ടികളെ.. എന്നാ ഭാവം... അടുത്തേക്ക് ചെന്നു........
‘’ നിന്‍റെ ഫോണ്‍ എന്തിയേ....? ഉപ്പിലിട്ടോ...? ‘’
‘’ കുറച്ചു നേരത്തെ പോക്കറ്റിലിട്ടിരുന്നു..’’’
‘’’ഹാ....വന്നു കയറ്....’’’
ആമ്പയര്‍ ലെവെല് നോക്കി ജോയിച്ചായന്‍ കിക്കെര്‍ എടുത്ത്

കാച്ചി..............
പ്ടും....പ്ടും....പ്ടും....പ്ടും.....പ്ടും...പ്ടും....പ്ടും...പ്ടും...................................

....
റോയല്‍ എന്ഫീല്ടിന്‍റെ ബാക്കിലേക്ക് രാജകീയമായി കാലു പൊക്കി

കയറിയപ്പോ അഴിഞ്ഞു പോയ ഉടുമുണ്ട് വാരി പിടിച്ചു നടുവും

നിവര്ത്തി ഇരുന്നു... രഥം മുന്നോട്ടു നീങ്ങി... രഥത്തിനു മുകളിലിരുന്നു

രണ്ടു പേരും നാട്ടുകാര്ക്ക് നേരെ പുച്ഛത്തോടെ നോക്കി....... എന്താടാ...

പട്ടികളെ....................
മരണം നടന്ന ഈനാശു ചേട്ടന്‍റെ വീട്ടില്‍

കൂട്ടം കൂടി അകത്തും പുറത്തും അടക്കിപിടിച്ച് സംസാരിച്ചു

നില്കുനന്ന ആളുകള്‍. സ്ഥലത്തെ പ്രധാനപെട്ട പ്രമാണികള്ക്കിിടയില്‍

മസ്സില് പിടിച്ചു നില്കുകന്ന ജോയിച്ചായനും, ഉറ്റസുഹൃത്ത് പീറ്റര്‍

വഴുതക്കാടനും. അകത്തു പോയി ഈനാശു ചേട്ടനെ ഒന്ന് കണ്ടിട്ട് ഞാന്‍

പുറത്തിറങ്ങി റോഡ്സൈഡിലെ മരത്തണലില്‍ ചെന്ന് നിന്നു.. മുന്‍പിലെ

പോസ്റ്റില്‍ കെട്ടി വച്ച ഫ്ലെക്സില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയതിനു

മുകളില്‍ ഈനാശുവേട്ടന്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാന്‍

തിരിച്ചും.....
ഞാന്‍ നില്ക്കു ന്നതിനു അടുത്തായി മൂന്നു

നാലു ആളുകള്‍ സംസാരിച്ചു നില്ക്കു്ന്നുണ്ട്. അപ്പോള്‍ അവിടേക്ക്

കടന്നു വന്ന ജോണികുട്ടി എന്ന മുപ്പത്തിയഞ്ചുകാരന്‍ നാല്വ്ര്ക്കിടയില്‍

നിന്നും ലോനപ്പനെന്ന അറുപതുകാരനെ ഗൌരവത്തോടെ കൈയുയര്‍ത്തി

വിളിക്കുന്നു.
‘’ ശ്....... ശ്...... ലോനപ്പെട്ടാ.......’’
ആള്കൂട്ടത്തില്‍ നിന്നും ലോനപ്പെട്ടന്‍ നടന്നു ചെന്ന് ജോണികുട്ടിയോട്‌

സംസാരിക്കുന്നു .കൂലങ്കഷമായ അതീവ ഗൌരവതരമായ എന്തോ

ചര്ച്ചകയിലാണ് രണ്ടു പേരും. എന്താണാവോ പ്രശ്നം?
ജോണികുട്ടിയുമായി സംസാരിച്ചതിനു ശേഷം ലോനപ്പെട്ടന്‍ തിരികെ

വന്നു കൂട്ടതില്ചെര്‍ന്നു . അല്പസമയം കഴിഞ്ഞതും മടങ്ങിപോയ

ജോണികുട്ടി വീണ്ടും വന്നു. എന്‍റെ മുഖത്ത് ആകാംഷ നിറഞ്ഞു.
‘’ ലോനപ്പേട്ടാ.....’’
ജോണികുട്ടിയെ കണ്ട് അത്യന്തം വ്യാകുലതകള്‍ നിറഞ്ഞ മുഖത്തോടെ

ലോനപ്പെട്ടന്‍ ചെന്ന് ചെവിയോര്‍ക്കുന്നു.ഞാന്‍ ഒന്നുമറിയാത്തത് പോലെ

പതിയെ അവരുടെ അരികിലേക്ക് നീങ്ങി. അവര്‍ തമ്മിലുള്ള സ്വകാര്യ

സംഭാഷണം വ്യക്തമായി കേള്ക്കാവുന്ന ദൂരത്തിലാണ് എന്‍റെ നില്പ് .,.
‘’ എന്തായെടാ..?’’’
‘’ അത് ചെറിയൊരു പ്രശ്നം ഉണ്ട്...’’
‘’എന്ത് പ്രശ്നം’’?
ലോനപ്പേട്ടന്‍റെ മുഖത്ത് എന്തോക്കെയുമോ ഭാവങ്ങള്‍ മിന്നിമറയുന്നു.

മാനസികസങ്കര്‍ഷം നിറഞ്ഞ ആ മുഖത്തെ വികാരഭാവങ്ങള്‍ അതേപടി

എന്‍റെ മുഖത്തും വിളയാടി.
‘’ അത്..’’
‘’ എന്തായാലും നീയൊന്നു പറഞ്ഞു തുലക്കു ജോണി....’’’
‘’ അതേ പ്രകാശന്‍റെ കടയില് ‘കാജാബീഡി’ തീര്ന്നു . ഇനി ദിനേശേ

ഉള്ളൂ... അത് ചേട്ടന്‍ വലിക്കോ..?’’
ജോണികുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിറുത്തി. ജോണികുട്ടിയോടൊപ്പം

ലോനപ്പെട്ടനും പ്രകാശന്‍റെ കടയിലേക്ക് നീങ്ങി..
കത്രീന കൈഫ്‌ വരുന്നു എന്ന് പറഞ്ഞിട്ട

അവസാനം കുളപ്പുള്ളി ലീല വന്നത് പോലായി കാര്യങ്ങള്‍.

ചിരിയമര്‍ത്തി വെക്കുന്നതിന്‍റെ ബുദ്ധിമുട്ട് എന്‍റെ മുഖത്ത്
പ്രകടമായതിനാല്‍ കുറച്ചല്പം മാറി നിന്ന് ഞാനൊന്നു ചിരിച്ചു...
അല്പസമയം കഴിഞ്ഞു.............

സ്ഥായിഭാവത്തിലേക്കു തിരിച്ചെത്തിയ ഞാന്‍ എന്‍റെ ജാടയും,
കക്ഷത്തില്‍ എടുത്തു വെച്ച ഇഷ്ടികയുമായി മരണവീടിനു മുന്‍പിലേക്ക്
തിരിച്ചെത്തി. പൊങ്ങച്ചം കാണിക്കാന്‍ ഒന്നും ഇല്ല എന്നത് കൊണ്ട് ആ
വികാരമില്ല. ഞാന്‍ സമീപത്ത് കണ്ട കൊന്നമരത്തില്‍ ചാരി നിന്ന്
നോക്കി. മുന്പിലെ ഫ്ലെക്സില്‍ ഈനാശുവെട്ടന്‍റെ മുഖം. മനസ്സ്
ഓര്‍മകളിലേക്ക് ചാഞ്ഞു...അന്തസ്സും ആഭിജാത്യവും ഉള്ള ഈനാശുവേട്ടന്‍റെ ഏകമകള്‍ നീതുവിനെ അലവലാതികള്ക്കിടയില്‍ നല്ല നിലയും വിലയും ഉള്ള ഞാനെന്ന തെണ്ടി പ്രണയിച്ചാല്‍ എങ്ങനെയുണ്ടാവും...? ലവളെ കാണുന്നത് സത്യത്തില്‍ ഒരു ഇലക്ട്രിക്‌ ഷോക്ക്‌ കിട്ടുന്നത് പോലെയായിരുന്നു.. ഹൃദയത്തിലെക്കാഴ്ന്നിറങ്ങുന്ന കുന്തമുനകള്‍ ആയിരുന്നു ലവളുടെ ഓരോ നോട്ടവും.. അവളെ വളക്കുവാന്‍ ഞാന്‍ പല അടവുകളും എടുത്തു. രാവിലെ ഒരു നോക്ക്  കാണുവാന്‍ വേണ്ടി മാത്രം അവളുടെ വീടിനു മുന്‍പിലൂടെ ഡെയിലി
പത്തു റൗണ്ട് വീതം ഓടിയോടി എന്‍റെ തൂക്കം പത്തു കിലോ കുറഞ്ഞു.

വീട്ടില്‍ തേഞ്ഞു തേഞ്ഞു കിടക്കുന്ന ചെരിപ്പുകളുടെ എണ്ണം ഓരോ നാള്‍
ചെല്ലുംതോറും വര്ധിച്ചു വന്നു. ആ നാട്ടിലുള്ള ഒരുമാതിരി എല്ലാ
പൂവാലന്മാരെയും എന്‍റെ പ്രണയവിവരം ഞാനറിയിച്ചു. ഞാനല്ലാതെ
മറ്റൊരു തെണ്ടിയും കയറി കൊത്തരുത് എന്ന ഉദ്ദേശമായിരുന്നു ഈ
ബുകിംഗ് നോടിസിനു പുറകില്‍. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ
പാര്ടി്കള്‍ ചുവരുകളും, മതിലുകളും ബുക്ക്‌ ചെയ്തു ഇടുന്നത്
പോലെ ഒരു അലമ്പ് പരിപാടി.... പക്ഷേങ്കില് ആ ഇലെക്ഷനില്‍ എനിക്ക് കിട്ടിയത് ഒരേയൊരു വോട്ടു മാത്രമാണ്. അതെന്‍റെ മാത്രം വോട്ടായിരുന്നു. അതാകട്ടെ അസാധുവുമായി.. 

എനിക്ക് വേണ്ടത്ര ഗ്ലാമര്‍ ഇല്ലാത്തത് കൊണ്ടോ,
അതോ ലവളുടെ മുന്പില്‍ ശ്രദിക്കപെടാന്‍ ചെയ്ത തറവേലകളോന്നും
ഏശാത്തത് കൊണ്ടോ.. എന്താണെന്നറിയില്ല അവളെന്നെ തീരെ
ഗൌവ്നിച്ചില്ല.. എനിക്ക് പള്സര്‍ ബൈക്കോ, പശു നക്കിയത് പോലെ
സ്പൈക്‌ ചെയ്ത ഹെയര്‍ സ്റ്റൈല്, അടിയിലിട്ടിരിക്കുന്ന ജെട്ടിയുടെ
ബ്രാന്ഡ് ‌ നെയിം വ്യക്തമായി കാണാവുന്ന വിധം ഊര്ന്നു കിടക്കുന്ന
ജീന്‍സ്‌... ഇവയൊന്നും ഉണ്ടായിരുന്നില്ല.. സത്യത്തില്‍ തുള വീഴാത്ത ഒരു
നല്ല ജെട്ടി പോലും അന്നുണ്ടായിരുന്നില്ല.. (അതിപ്പോഴും ഇല്ല.)
വിലയെറിയതോന്നു കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ അഭിമാനപൂര്വ്വം
അത് പുറത്തിട്ടു നടന്നെന്ന് വരാം......... ആ,, അത് പോട്ടെ..

നീതുവിനെ കണ്ടത് മുതല്‍ എന്‍റെ ഓരോ ദിവസവും ഞാനെന്‍റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോ ഒരു നാള്‍ റോഡരികില്‍ വെച്ച് ഞാനതവള്‍ക്ക് നല്കി്. അന്ന് വൈകുന്നേരം എനിക്ക് വര്‍ക്ക്‌ ഓഫ് എയ്റ്റ് കിട്ടി.. (എട്ടിന്‍റെ പണി.).........
ഡയറിയില്‍ ഞാനടച്ചു വെച്ച എന്‍റെ ഹൃദയം അവളുടെ വീട്ടിലെ
അടുപ്പിലെ തീയില്‍ മുങ്ങിച്ചത്തു... രാത്രി വാരണം ആയിരം കണ്ട്
തിയേറ്ററില്‍ നിന്നും വരുന്ന വഴി. ആരോ പുറകില്‍ നിന്നും പണി തന്നു.
മേടുല ഒബ്ലാങ്ങേററ്ക്കാണു കിട്ട്യത്.. കിട്ടിയ വഴി ബോധം പോയി..
പിറ്റേന്ന് മുതല്‍ ലവളുടെ വീട്ടുകാര് തല്ലിയ കാര്യം പറഞ്ഞു അവളുടെ
മുന്പില്‍ സെന്റ്മെന്റ്സ് അടിച്ചു സ്നേഹം പിടിച്ചു പറ്റാം. എന്നുള്ള  ധാരണയില്‍ ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ ഒരു തലയില്‍ കെട്ടുമായി.. ..വഴിയില്‍ കാത്തു നിന്നു..................................... ആ നില്പ്  ദിവസങ്ങളും.................... ആഴ്ചകളും...........................മാസങ്ങളും........................കടന്നു പോയി............ ഒടുവില്‍ അവള്‍ ലാന്ഡ് ‌ ചെയ്തു. പക്ഷെ കൂടെ ലവളുടെ കെട്ടിയവനും കുഞ്ഞും ഉണ്ടായിരുന്നു എന്ന് മാത്രം.. ഇപ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. ഒരു പെണ്ണിനെ പ്രണയിക്കാന്‍ അടിസ്ഥാനപരമായ ഒരു യോഗ്യതകളും ഇല്ലാതിരുന്നിട്ടും തങ്കപ്പന്‍ പ്രണയിച്ചു. ലോകകപ്പ്‌ നേടുക എന്നതല്ല. അതില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം....ഓര്മകളിലേക്ക് മേയാന്‍ പോയ മനസ്സ്  പരിസരബോധത്തിലേക്ക് തിരിച്ചു ലാന്ഡ് ചെയ്തു.

കാജാബീഡി വാങ്ങാന്‍ പോയ ലോനപ്പെട്ടനും ജോണികുട്ടിയും ആത്മാവിനു പുക
കൊടുത്തു റോഡില്‍ നില്കുന്നു. വീടിനു മുന്പില്‍ ജോയിച്ചായനും,
പീറ്റര്‍ വഴുതക്കാടനും സംസാരിച്ചു നില്കുന്നു. 

ഞാന്‍ ആ വീട്ടുമുറ്റത്ത്‌  നിന്ന് അകത്തേക് നോക്കി. പെട്ടെന്ന് ഒരു മിന്നായം പോലെ കണ്ടു.. ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി... അവള് തന്നെ... നീതു....
എന്‍റെയുള്ളില്‍ എവിടെയൊക്കെയോ കൊളുത്തി
വലിക്കുന്നുണ്ടായിരുന്നു... അവളുടെ കയ്യില്‍ ചേര്ന്നിരിക്കുന്ന കുഞ്ഞിനെ
കണ്ടപ്പോള്‍ പഴയൊരു സിനിമ ഡയല്ലോഗ് മനസ്സിലെക്കെത്തി.....
‘’ എനിക്ക് പിറക്കാതെ പോയ കുഞ്ഞാണല്ലോ മോളെ നീ.’’
എം.ജി.സോമന്‍ ശാന്തികൃഷ്ണയോട് പറഞ്ഞ ആ ഡയലോഗ് ഞാന്‍
മനസ്സില്‍ ആവര്ത്തിച്ചു. ഒറ്റ ടെകില്‍ ശരിയാവാത്ത ഷോട്ട്
പോലെ.......................

അന്തരീക്ഷം ജനത്തിരക്ക് നിറഞ്ഞു.
ഈനാശുവേട്ടന്‍ പള്ളിയിലേക്ക് നീങ്ങി.. കൂടെ ജനക്കൂട്ടവും..

സെമിത്തേരിയില്‍ പരിചയക്കാരുടെ കല്ലറകളില്‍ നോക്കി പേരുകള്‍
വായിച്ചു നോക്കിയതിനു ശേഷം ലോനപ്പേട്ടന്‍ വാച്ചില്‍ നോക്കുന്നു...
അത് ശ്രദ്ധിക്കുന്ന ജോണികുട്ടി ചിരിക്കുന്നു..
‘’ ലോനപ്പേട്ടന്‍റെ സമയം ആയിട്ടില്ല.’’
ലോനപ്പേട്ടന്‍ ജോണികുട്ടിയെ ഒന്ന് തുറിച്ചു നോക്കി. കുന്തിരിക്കത്തിന്‍റെ
മണം അവിടെയെങ്ങും നിറഞ്ഞു. പെട്ടി കുഴിയിലെക്കിറങ്ങി..... അങ്ങനെ
ഈനാശുവേട്ടന്‍ സവാരി ഗിരി ഗിരിയായി,... ആളുകള്ക്കൊപ്പം
മണ്ണെടുത്ത് വാരിയിട്ടിട്ടു പുറത്തിറങ്ങി.......... പോരുന്നതിനു മുന്പ്
പൊട്ടിക്കരയുന്ന നീതുവിനെ ഒരു തവണ കൂടി തിരിഞ്ഞു നോക്കി..... ആ
നിമിഷം അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന സത്യം സ്വയം
മനസ്സിലാക്കി വേദനയോടെ തിരിഞ്ഞു നടന്നു.......

ജോയിച്ചായനെ ഇടയ്ക്കു വിട്ടിട്ട്...
അവളെ കണ്ട വിഷമം മാറ്റാന്‍ അരമന ത്രീ സ്റ്റാറില്‍ കയറി രണ്ടു
ഒന്നരയും വിഴുങ്ങി മാര്ക്കറ്റില്‍ ചെന്ന്. അവിടുന്ന് വാങ്ങിയ
അരിയുമായി ബിവറജെസ് കോര്‍പ്പറേഷന്‍റെ മുന്പിലെക്കോടി...
വൈകിട്ടതെക്കുള്ള കുപ്പി വാങ്ങാന്‍...........
സര്‍കാരിന്‍റെ കയ്യില്‍ നിന്നും എലിയെ
കൊല്ലാന്‍ കിട്ടിയ വിഷത്തില്‍ ഉറുമ്പ് അരിക്കുന്നതും കണ്ടിട്ടാണ്
രാവിലെ പോന്നത്.... അത് എന്തായോ ആവോ....? സഹമുറിയന്മാര്‍
ഇപ്പൊ അരിക്കുള്ള വെള്ളവും അടുപ്പത് വെച്ച്, വെള്ളമടിക്കുന്നതിനുള്ള
ഗ്ലാസും എടുത്തു വെച്ച് കാത്തിരിക്കുന്നുണ്ടാവും... എന്‍റെ വലതു
കയ്യിലിരിക്കുന്ന കുത്തരിയോടും.., മടികുത്തിലിരിക്കുന്ന
ഫുള്ളുകുപ്പിയോടും ഉള്ള തീവ്രപ്രണയത്തോടെ..................



അടുത്ത ദിനം തുടരും .....................
എഴുതിയത്  :
TThankappan Thankappettan

Saturday 11 August 2012

വ്യാജ വാര്‍ത്തകള്‍ ...ഒളിമ്പിക്സ് ..ബ്രേക്കിംഗ് ന്യൂസ്‌ ..

1 comments

Tuesday 7 August 2012

ഓര്‍മ്മയില്‍ ഒരു നിമിഷം

1 comments

എഴുതിയത്  : ഉണ്ണി ചാത്തന്
https://www.facebook.com/unni.chathan.5

                                        കടലിലേക്ക് നോകിയിരിക്കുന്ന അയാളുടെ മുടിയിഴകള് കാറ്റില് ഇളകിയാടുന്നുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തേക്കു നോക്കിയിരിക്കുന്ന അയാളുടെ മനസ്സില് വീണ്ടും അതെ ചോദ്യം ..അവനെന്തിന് ഇങ്ങനെ ചെയ്തു.ഓര്മ്മകള് ചിറകു വിടര്ത്തി പിന്നിലേക്ക് പാഞ്ഞു ,അസ്വസ്ഥതയുണ്ടാക്കുന്ന പഴയ കാലത്തേക്ക്. വര്ഷങ്ങള്ക്കു മുന്പ് ഡല്ഹിയില് ജോലി ചെയ്തിരുന്ന കാലം.വാരാന്ത്യങ്ങളില് കൂട്ടുകാരുമായി കൂടി അടിച്ചു പൊളിച്ചു നടക്കുന്ന യവ്വനം. അന്നോരുനാള് ഒരു ശപിക്കപെട്ട ശനിയഴ്ചയില് വൈകുന്നേരം കൂട്ടരുമൊത്തു രണ്ടെണ്ണം വിട്ടു നേരെ ഇന്ത്യ ഗേറ്റില് പോയി കറങ്ങി തിരികെ വരുന്നേരം,ഷീലയെ കണ്ടു ,ട്രവേല്സിലാണ് അവള്ക്കു ജോലി , കൂടെ ഒരു സുമുഖനായ ചെറുപ്പകാരനും, രാജേഷ് ,അവളുടെ സഹോദരനാണ്. ഇപ്പോള് നാട്ടില് നിന്നും വന്നതെയുള്ളു.താമസിക്കാന് ഒരിടം വേണം. കണ്ടപാടെ ഒരു ചോദ്യം എടാ നിങ്ങള് നാല് പേര് ഒന്നിച്ചല്ലേ ഒരു ഫ്ലാറ്റില് ,ഇവനേം കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ,തല്കാലം ഒരു റൂം കിട്ടുന്നവരെ മതി. സന്തോഷം, ചിലവും വാടകയും അല്പം കുറയുമല്ലോ ...സമ്മതിച്ചു.പക്ഷെ അതൊരു ശപിക്കപെട്ട തീരുമാനമാണെന്ന് ആരും അറിഞ്ഞില്ലല്ലോ.
ഓണകാലമായിരുന്നു ...എല്ലാവരും കൂടെ നല്ലവണ്ണം ഓണം ഒരുങ്ങാന് തയ്യാറായി. നാട്ടിലേക്കാളും ഓണം മറുനാട്ടിലല്ലേ,ഇനി നമ്മളായിട്ട് എന്ത് കുറയ്ക്കാനാ.....എല്ലാ ദിവസവും അടിപൊളി ആഹാരം ..പിന്നെ അത്യാവശ്യത്തിനു അല്പം മറ്റവനും ഉണ്ടാവും. അങ്ങനെ തിരുവോണം അടുത്തു.ഉത്രാടത്തിന് മലയാളി സദ്യ അതും കസ്തുര്ബ ഗാന്ധി മാര്ഗിലെ എം എസ് അപാര്ത്മെന്റില് ഏകദേശം അമ്പതു മലയാളികള് എങ്കിലും ഉണ്ട് ..എല്ലാരും കൂടെ അങ്ങോട്ട് പോയി . രാജേഷിനെ കൂടെ കൂട്ടം എന്ന് കരുതി വിളിച്ചപ്പോള് അവന് വരുന്നില്ല പെങ്ങളോടൊപ്പം വേണം കഴിക്കാന് ...ശെരി സമ്മതിച്ചു,പക്ഷെ നാളെ നമ്മളെല്ലാം ഒരുമിച്ചുന്നുന്നു ..സമ്മതം. പക്ഷെ വൈകിട്ട് വരുമ്പോള് പ്രതീക്ഷയ്ക്ക് വിപരീതമായി ..ഡോര് ലോക്ക് ആയിരിക്കുന്നു അകത്തുനിന്നും ചാവി അകത്തുനിന്നും ഇട്ടിരിക്കുന്നത് കൊണ്ട് പുറത്ത് നിന്നും തുറക്കാനും പറ്റില്ല. ഇവനിതെന്തെടുകുകയാ ...കുറെ വിളിച്ചു അനക്കം ഇല്ല.നല്ല ചൂട് കാലം വെളിയില് നില്കാനും വയ്യ. ഒരു മണികൂര് കഴിഞ്ഞു,ഒരു രേക്ഷയുമില്ല.അവസാനം വീട്ടുടമസ്ഥനെ വിളിച്ചു കാര്യം പറഞ്ഞു ,അയാള് പോലീസിനെയും. ആകെ പാടെ കുഴപ്പമായി.കതകു തുറന്നപ്പോള് കണ്ടത് അകത്തെ റൂമില് നിലത്തു ജീവനില്ലാതെ കിടക്കുന്ന രാജേഷ് ,സമീപത്തു ഒരു സിറിഞ്ചും ഏതോ ഒരു വിഷത്തിന്റെ കുപ്പിയും .എല്ലാരും ഒരു പോലെ ഞെട്ടിപ്പോയി.മനസ്സില് കാണുന്നത് തീഹാര് ജയിലിലെ ഗോതമ്പ് ഉണ്ട മാത്രം. നല്ല വീട്ടിലെ പയ്യന് ,ഇഷ്ടം പോലെ കാശ് ..ഇവനെന്തിനാ ഇങ്ങനെ ചെയ്തെ ..എല്ലാരും മുഖത്തോടു മുഖം നോക്കി ...ആര്കും അറിയില്ല.
ഉറകമില്ലത്ത്ത ദിന രാത്രങ്ങള് ...കാണുന്നത് പുഷ്പ വിഹാറിലെ പോലീസ് സ്റ്റേഷനും കുറെ പോലീസുകാരെയും മാത്രം...ജോലിക്ക് പോകാന് പറ്റാത്തത് കൊണ്ട് ഉള്ള ജോലിയും വെള്ളത്തിലായി ,താമസ സ്ഥലവും പോയി. സുഹൃത്തേ നീയെന്തിനിതു ചെയ്തു എന്നുള്ള ചോദ്യത്തിലും ഉപരി മറ്റൊരു ചോദ്യം എല്ലാരുടെയും മനസ്സില് ഉയരുന്നുണ്ടായിരുന്നു നീയെന്തിനു ഞങ്ങളുടെ റൂമില് വെച്ച് ഇത് ചെയ്തു ...ആകെ നാല് ദിവസം കൂടെ താമസിപ്പിച്ചതിനു ഇത്രയും വലിയ ഒരു ശിക്ഷ ....ഉത്തരമില്ല ആര്ക്കും ...ഇന്നും ..
എന്താ നീ ആലോചിക്കുന്നത് അടുത്തിരുന്നു തിരയെന്നിക്കൊണ്ടിരുന്ന പ്രദീപിന്റെ ചോദ്യം. ഒന്നുമില്ല അളിയാ രാജേഷിനെ കുറിച്ച് ഒന്നോര്ത്തുപോയി .. പെട്ടെന്ന് ആയിരുന്നു പ്രദീപിന്റെ മറുപടി നീ ആ പന്നിയെക്കുറിച്ച് മിണ്ടിപോകരുത് എല്ലാ തിരുവോണത്തിനും ഓര്മ്മിക്കാന് ഇതുപോലെയുള്ള ചിലത് തന്നിട്ട് പോയവനല്ലേ ... നീ വരുന്നുണ്ടേല് വാ നാളെ ശനിയാഴ്ച ജോലിക്ക് കയരാനുള്ളതല്ലേ... പോകാനായി എനീക്കുംപോഴും ആ ചോദ്യം അയാളുടെ മനസ്സില് ബാകിയായിരുന്നു ...എന്തിനായിരിക്കും അവനിത് ചെയ്തത് .

വ്യാജോല്‍സവം കലാമേള :കഥ പ്രസംഗം

0 comments
പ്രിയ വ്യജപുറത്തെ കലാ സ്നേഹികളെ സുഹൃത്തുക്കളെ ഗുരു ഭൂതരെ കഥാ പ്രസംഗ പരുപാടി ആരംഭിക്കുകയാണ് ..പരുപാടി ആരംഭികുന്നതിനു മുന്‍പ് രണ്ടു വാക്ക് ..ഈ കഥയിലെ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം ആണെന്ന് നിങ്ങള്ക്ക് തോന്നിയേക്കാം എന്നാല്‍ അങ്ങനെ അല്ല ... 
എന്‍റെ ഗുരു ശ്രീ വി സാംബശിവന്റെ അനുഗ്രഹാശിസുകലോടെ ആരംഭിക്കുന്നു ചാണ്ടി കുഞ്ഞും സംഘവും ചേര്‍ന്ന് പല്ലവി ഗ്രൂപിനു വേണ്ടി അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കഥയുടെ പേരാണ് വ്യജപുരം ....ചില്‍ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്ല്‍(സിംബല്‍ ) 
                     ഈ വ്യജപുരതെകുരിച്ചു പറയുകയാണെങ്കില്‍ അതാ അങ്ങോട്ട്‌ നോക്കു...സസ്യ ശമല കൊമാല മായ ഒരു ഗ്രൂപ്പ്‌ ആ ഗ്രൂപ്പില്‍ ഭ്രാന്തന്മാറുണ്ട് , ബുദ്ധിജീവികള്‍ ഉണ്ട് കേട്ട് പ്രായം കഴിഞ്ഞ പെണ്ണുങ്ങളുണ്ട് മൊട്ടേന്നു വിരിയാത്ത പില്ലെരുണ്ട് ..പോലീസ് ഉണ്ട് കള്ളന്‍ ഉണ്ട് ..വകീല്‍ ഉണ്ട് ഉണ്ട് ജഡ്ജ് ഉണ്ട് എന്ന് വേണ്ട എല്ലാം  ഉണ്ട് ..പക്ഷെ ഗ്രൂപിനെ കുറിച്ച് ഇങ്ങനെ പറഞ്ഞാല്‍ പോരെ ...അത് ഇങ്ങനെ പറയാം 
പാട്ട് :
ഉണ്ടൊരു ഗ്രൂപ്പ്‌ ..ഞങ്ങള്‍ക്ക് ഉണ്ടൊരു ഗ്രൂപ്പ്‌
വ്യജന്മാര്‍ നാലും നേരോം ഉണ്ടോരങ്ങുന്ന ഗ്രൂപ്പ്‌ (2 പ്രാവശ്യം )

അതെ സുഹൃത്തുക്കളെ അതാണ് നമ്മടെ ഗ്രൂപ്പ്‌ നമ്മടെ ഗ്രൂപ്പിന്റെ നേടും തൂണുകള്‍ എവിടെ ?...അതെ സുഹൃത്തുക്കളെ ആതാ അങ്ങോട്ട്‌ നോക്കു അവിടെ നമ്മുടെ ഗ്രൂപ്പിന്റെ അഡ്മിന്മാര്‍ ഏഴുപേരും വായും പൊളിച്ചു ഇരിക്കുകയാണ് .... അവരെ കുറിച്ച് പരയുകയാണെങ്കില്‍...
പാട്ട് :
എന്ന് നിന്നോ ഓടി വന്ന ഭ്രാന്തനോന്നു
കാട് ഏഴും താണ്ടി വന്ന കാക്കയോന്നു
മുരിക്കിന്‍ ചോട്ടില്‍ മുറുക്കി തുപ്പിയ ഹാജി യോന്നു
കേസില്ല പോലീസു ജെയിംസ്‌
അന്നനോന്നു സഗരങ്ങള്‍ താണ്ടി വന്ന സാഗര്‍ ഒന്ന്
ബെല്ലില്ല ബ്രേക്ക്‌ ഇല്ല ബെല്ല്‌ു ഒന്ന്
വേട്ട ചെയ്തു വെട്ടില്‍ അയ വെട്ടു ഒന്ന്

അതെ അവരാണ് ആ ഏഴു പേര്‍ ...ചിന്തേരിട്ടു മിനുക്കി എടുത്ത വ്യജപുരത്തിലെ അഡ്മിന്‍ മാര്‍ അവര്‍ എന്തിനാണ് അങ്ങനെ വിഷമിചിരികുന്നത് ..അതെ നമ്മുക്ക് അങ്ങോട്ട്‌ ഒന്ന് കടന്നു ചെല്ലാം അവരുടെ വിഷമം എന്താണെന്നു കേള്‍ക്കാം ...അതെ അവര്‍ എന്തോ പറയുകയാണ് .. കാലത്തിന്റെ കറുത്ത കയ്യ്കള്‍ എഴുപെരുടെയും കണ്ണുകളെ ഈരനയിചിരിക്കുയാണ് സുഹുരുതുക്കളെ (ശോക സംഗീതം ) ആ പതിനാല് കണ്ണുകള്‍ പരസ്പരം നോക്കുകയാണ് സുഹൃത്തുക്കളെ ..അങ്ങനെ പരങ്ങള്‍ പോര ..ഇങ്ങനെ പറയാം
 

പാട്ട് :
പതിനാലു കണ്ണുകള്‍ ..നല്ല കാട്ട്പൂവുകള്‍
കാറ്റില്‍ ആലോലം ഉലഞ്ഞു ഉലഞ്ഞു നോക്കുമ്പോള്‍
നല്ല പൂവിതള്‍ പോലെ നോക്കി നിന്നുപോയ്‌
നിശ്ചലം പതിനാലു കണ്ണുകള്‍ ..നല്ല കാട്ട്പൂവുകള്‍ ....

അതെ ആ പതിനാല് കണ്ണുകള്‍ അന്തം വിട്ടു അങ്ങോട്ടും ഇങ്ങോട്ടും നോക്കുകയാണ് സുഹൃത്തുക്കളെ ..എന്താണ് ആ കണ്ണുകളില്‍ ഒരു ആകാംഷ ഒരു ഉത്കണ്ട ..അതെ അവര്‍ ആലോചിക്കുകയാണ് ...വ്യജപുരം ..ഇലക്ഷന്‍ കഴിഞ്ഞു ഇനി എന്താണ് അപ്പോളാണ് ബെല്ലന്‍ അത് പറഞ്ഞത് നമ്മുക്ക് ഒരു യുവജനോല്‍സവം നടത്തിയാലോ...അത് കേട്ട വഴിയെ വീണ്ടും ആ പതിനലുകന്നുകള്‍ സന്തോഷത്തോടെ വീണ്ടും നോക്കി ... പതിനാലു കണ്ണുകള്‍ ..നല്ല കാട്ട്പൂവുകള്‍ എന്തിനേറെ പറയുന്നു അങ്ങനെ യുവജനോല്‍സവം തുടങ്ങി ആവേശ പൂരവംയുള്ള മല്‍സരങ്ങള്‍
പാട്ടു :
പല്ലവി ഗ്രൂപുകാര്‍ കഥ ഒന്ന് പോസ്ടിയാല്‍
തളം ഗ്രൂപുകാര്‍ കവിത പോസ്റ്റും
ശ്രുതി ഗ്രൂപ്പുകാര്‍ പെയിന്റിംഗ് പോസ്ടിയാല്‍
ലയം ഗ്രൂപുകാര്‍ ലയനം കാണും സോറി ലേഖനം പോസ്റ്റും

അതെ യുവജനോല്‍സവം പൊടി പൊടിക്കുകയാണ് സുഹൃത്തുക്കളെ ..ആരാവും കലാതിലകം ..അനാമിക ? ഗംഗ ..യു ഡി സി ..ആവേശം അലതല്ലുന്നു ..കല പ്രതിഭയ്ക്കായി എല്ലാവരും ആഞ്ഞു ശ്രമിക്കുകയാണ് ..അതാ അങ്ങോട്ട്‌ നോക്ക് അവിടെ എന്തോ ചര്‍ച്ച നടക്കുകയാണ് ..അതെ യുവജല്സവതിന്റെ റിസള്‍ട്ട്‌ വരുന്നു ...ചില്ല്ല്ല്ല്ല്ല്ല്ല്ല്ല്‍ (വീണ്ടും സിംബല്‍ ) പാട്ട് :
ആവേശം ഇത് ആവേശം റിസള്‍ട്ട്‌ നായുള്ള ആവേശം
വ്യജമല്ലാത്ത ആവേശം ...ആവേശം ....ആവേശം ...


 അതെ സുഹൃത്തുക്കളെ റിസള്‍ട്ട്‌ പ്രഖ്യപ്പികുക്കയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്ന പോലെ ടീം പല്ലവി ഓവര്‍ ഓള്‍ ചാമ്പ്യന്‍ മാര്‍ ആയിരിക്കുന്നു വെട്ടോസിന്റെ ശബ്ദം കമന്റിലൂടെ മുഴങ്ങി .....അതെ കാത്തിരുന്ന വിജയത്തിറെ സുവര്‍ണ നിമിഷങ്ങള്‍ ..എങ്ങും സന്തോഷത്തിന്റെ അലകള്‍ ....
പാട്ട്:
പല്ലവി ഗ്രൂപ്പ്‌ നല്ല മോജ്ജ്‌ ഒത്ത ഗ്രൂപ്പ്‌
യുവജനോല്‍സവം മൊത്തം അടിചെടുതന്നെ(രണ്ടു പ്രാവശ്യം )

അങ്ങനെ ആവേശ ഭരിതമായ ഈ വര്‍ഷത്തെ യുവജനോല്‍സവം അവസാനിക്കുകയാണ് ..വീണ്ടും ആ പതിനാല് കണ്ണുകള്‍ ആവേശത്തോടെ ഒത്തു കൂടി അവര്‍ ആലോചിക്കുകയാണ് സുഹൃത്തുക്കളെ ഇനി എന്ത് ?
പാട്ട് :
പതിനാല് കണ്ണുകള്‍ നല്ല കാട്ടുപൂവുകള്‍.....

നന്ദി നമസ്കാരം ..പുണ്യ പുരാതനമായ ഈ വ്യജഗ്രൂപില്‍ പല്ലവിഗ്രൂപിനു വേണ്ടി കഥാപ്രസംഗം നടത്താന്‍ ഇങ്ങനെ ഒരു വേദി ഒരുക്കി തന്ന വ്യജഗ്രൂപിന്റെ അട്മിന്സിനോട് ഹൃദയം ഗമമായ നന്ദി രേഖപെടുത്തുന്നു ... 

ചാണ്ടി കുഞ്ഞിന്റെയും ടീമിന്റെയും ഹൃദയങ്കമമായ നന്ദി ഒരിക്കല്‍ കൂടി രേഖപെടുത്തുന്നു

അവതരിപ്പിച്ചത് : ചാണ്ടി കുഞ്ഞു
https://www.facebook.com/profile.php?id=100003338128130

Monday 6 August 2012

നഷ്ട സ്വപ്‌നങ്ങള്‍

1 comments
മനസ്സില്‍ എന്നോ എപ്പോഴോ മൊട്ടിട്ട അനുരാഗം...... ഞാന്‍ അത് അയാളോട് പറയാന്‍ കുറെ വൈകി....... വര്‍ഷങ്ങളോളം ഞാന്‍ അത് മനസ്സില്‍ കൊണ്ട് നടന്നു. ഒരു വിങ്ങലായി, സുഖമുള്ള ഒരു ഓര്‍മയായി...വര്‍ഷങ്ങള്‍ കടന്നു പോയി, ഋതുക്കള്‍ വന്നു പോയി...... ഞാന്‍ അവസാനം ആ വ്യക്തിയോട് എന്റെ പ്രണയം തുറന്നു പറഞ്ഞു........ കുറെ നേരത്തെ ആലോചനകള്‍ക്ക് ശേഷം അയാള്‍ പറഞ്ഞു."ഇത് നമുക്ക് വേണ്ട". ചെറിയൊരു നൊമ്പരത്തോടെ ആണെങ്കിലും ഞാന്‍ ആ തീരുമാനം അംഗീകരിച്ചു. പിന്നെയും മാസങ്ങള്‍ കടന്നു പോയി... അയാള്‍ എന്നെ ഇഷ്ടമാണെന്ന് എപ്പോഴോ ഒരിക്കല്‍ തുറന്നു സമ്മതിച്ചു.... അങ്ങനെ ഞങ്ങള്‍ കമിതാക്കള്‍ ആയി..... അയാള്‍ അയാളുടെ ഇഷ്ടം അയാളുടെ വീട്ടില്‍ അവതരിപ്പിച്ചു.... അദ്ദേഹത്തിന്റെ അച്ഛന് എന്നെ കാണാന്‍ മോഹം.... അങ്ങനെ ഞാന്‍ അദ്ദേഹത്തിന്റെ അമ്മയെയും അച്ഛനെയും കണ്ടു,പരിചയപ്പെട്ടു..... അവര്‍ക്കും എന്നെ ഒരുപാട് ഇഷ്ടമായി.... ഞാന്‍ അവരുടെ വീട്ടിലെ ഒരംഗത്തെ പോലെ ആയിമാറി.... എനിക്ക് സര്‍വ്വ സ്വാതന്ത്രം. അവരുടെ വീട്ടില്‍ എന്ത് കാര്യം ഉണ്ടെങ്കിലും എന്റെ അഭിപ്രായത്തിനു ഒരു വില അവര്‍ തന്നിരുന്നു..... സന്തോഷത്തിന്റെയും, സ്നേഹത്തിന്റെയും നല്ല നാളുകള്‍ ഞങ്ങള്‍ ഒരുമിച്ചു തള്ളി നീക്കി.....!!!! എന്റെ പ്രണയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ എന്റെ വീട്ടില്‍ ആദ്യം ഒക്കെ നല്ല എതിര്‍പ്പായിരുന്നു. എങ്കിലും എന്റെ ഇഷ്ടം അതായിരുന്നു വീട്ടില്‍ എല്ലാം. ഒടുവില്‍ അച്ഛനും അമ്മയും എന്റെ ഇഷ്ടത്തിന് വഴങ്ങി....... എന്റെ അച്ഛന്‍ അയാളുടെ വീട്ടുകാരെ വിളിച്ചു സംസാരിക്കാം എന്ന് പറഞ്ഞപ്പോള്‍ എന്റെ മനസ്സ് ഒരുപാട് സന്തോഷിച്ചു.....!!!! സന്തോഷാധിക്യം കൊണ്ട് ഞാന്‍ അയാളുടെ അമ്മയെ വിളിച്ചു, എന്റെ വീട്ടില്‍ ഉണ്ടായ കാര്യങ്ങള്‍ ഞാന്‍ അയാളുടെ അമ്മയോട് സംസാരിച്ചു.......... അപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു "ഞങ്ങള്‍ക്ക് ഒന്നുടെ ഒന്ന് ആലോചിക്കണം.ഗംഗെടെ ജനന സമയം താ. നിങ്ങളുടെ ജാതകത്തിന്റെ പൊരുത്തം നോക്കാന്‍ ആണ്......" ഞാന്‍ എന്റെ അമ്മയോട് ചോദിച്ചു എന്റെ ജനനസമയം അവര്‍ക്ക് കൊടുത്തു. പിന്നീട് ഞാന്‍ അറിയുന്നത്, "ഞങ്ങളുടെ ജാതകങ്ങള്‍ തമ്മില്‍ പൊരുത്തം ഇല്ല. ഇവര്‍ തമ്മില്‍ എന്നും വഴക്കായിരിക്കും. അത് കൊണ്ട് ഈ ബന്ധം വേണ്ട." എന്നാണു ജ്യോത്സ്യന്‍ പറഞ്ഞത് എന്ന വാര്‍ത്തയായിരുന്നു.....!!!! കേട്ടപ്പോള്‍ എനിക്ക് ആദ്യം അത് ഒരു തമാശ പോലെ തോന്നി. പക്ഷെ പിന്നീടങ്ങോട്ട് ഉള്ള അവരുടെ പെരുമാറ്റത്തില്‍ എനിക്ക് എന്തോ അപകടം മണത്തു തുടങ്ങി. പയ്യെ പയ്യെ അവര്‍ എന്നെ ഒഴിവാക്കാന്‍ ആരംഭിച്ചു. നുറുങ്ങിയ ഹൃദയത്തോടെ ഞാന്‍ ആ സത്യം മനസ്സിലാക്കി. ഞാന്‍ സ്നേഹിച്ച വ്യക്തിയെ എനിക്ക് നഷ്ടം ആകുകയാണ്..........!!!! ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോള്‍ അയാളും എന്റെ കൂടെ നിന്നില്ല, അയാള്‍ വീട്ടില്‍ ഒന്ന് നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍..... എന്തായാലും ഒരു ആശ്വാസവാക്ക് പോലും അയാള്‍ എന്നോട് പറഞ്ഞില്ല.....!!!! ഞാന്‍ അയാളോട് ചോദിച്ചു.." ജ്യോത്സ്യന്‍ പറഞ്ഞത് നിനക്ക് വിശ്വാസം ആയോ? അതോ നിന്നെ ജീവനേക്കാള്‍ കൂടുതല്‍ സ്നേഹിച്ച ഈ എന്നെ ആണോ നിനക്ക് കൂടുതല്‍ വിശ്വാസം??" അയാളില്‍ നിന്നും മറുപടി ഉണ്ടായില്ല.....!!!! വീണ്ടും ഞാന്‍ പറഞ്ഞു: "ഞാന്‍ മരിക്കും എന്നാണു ജാതകഫലം എങ്കില്‍, അതിനും ഞാന്‍ തയ്യാര്‍ ആണ്. ഒരു ദിവസമെങ്കില്‍ ഒരു ദിവസം.. നിന്റെതായിട്ടു എനിക്ക് മരിച്ചാല്‍ മതി..." അതിനു പക്ഷെ കിട്ടിയ മറുപടി എന്നെ ഞെട്ടിച്ചു... "എന്നോടെന്തെങ്കിലും സ്നേഹം ഉണ്ടെങ്കില്‍ നീ ഇത് പറയുമോ?? നീ മരിച്ചാല്‍ പിന്നെ എന്റെ അവസ്ഥ,എന്റെ ജീവിതം എന്താകും????" പിന്നീട് ഞാന്‍ അയാളോട് ഒന്നും പറയാന്‍ പോയില്ല...!!!!! അങ്ങനെ അയാള്‍ ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞു എന്നില്‍ നിന്നും, പ്രണയത്തില്‍ നിന്നും ഒഴിവായി........ ഞാന്‍ എന്തോ ആരുടേയും സ്നേഹത്തിനു വേണ്ടി യാചിക്കാനും പോയില്ല. യാചിച്ചു കിട്ടേണ്ടതല്ലല്ലോ സ്നേഹം എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞു കൊണ്ടിരുന്നു........... ഞാന്‍ മനസ്സ് കൊണ്ട് പയ്യെ പയ്യെ അയാളില്‍ നിന്നും ഒഴിവായി നിന്നു... സംസാരം നിര്‍ത്തി, പരസ്പരം കാണുന്നത് നിര്‍ത്തി............!!! പക്ഷെ ഇന്നും എന്റെ ഹൃദയം അയാളെ ഓര്‍ത്തു തേങ്ങുന്നുണ്ട്. ഉറക്കം ഇല്ലാത്ത എത്രയോ രാവുകള്‍, കണ്ണീരില്‍ കുതിര്‍ന്ന ഒരുപാട് ഓര്‍മ്മകള്‍.......ജോലിയെ പോലും ബാധിച്ച ദിനങ്ങള്‍..... അയാള്‍ ഇനി എന്നെങ്കിലും തിരിച്ചു വന്നാല്‍ പോലും സ്വീകരിക്കാന്‍ ആകാത്ത അത്രയും എന്റെ ഹൃദയം നൊന്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി ഒരിക്കലും ഞങ്ങള്‍ തമ്മില്‍ ഒന്നിക്കില്ല........!!!! ഒരുപാട് അടുത്ത് നിന്നവര്‍ ഇന്ന് മനസ്സ് കൊണ്ട് കാതങ്ങളോളം അകലെയാണ്. എന്തിനായിരുന്നു അയാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.....?? എന്തിനായിരുന്നു എനിക്കൊരുപാട് മോഹങ്ങള്‍ തന്നത്......?? എന്റെ സ്നേഹത്തെ നിസ്സാരമായി തട്ടിതെറിപിക്കാന്‍ അയാള്‍ക്ക്‌ എങ്ങനെ സാധിച്ചു......?? എന്റെ മനസ്സിന്റെ നീറ്റല്‍ എന്നെങ്കിലും മാറുമോ....?? എന്നെങ്കിലും എല്ലാം മറന്നു എനിക്ക് ഒരു ജീവിതം ഉണ്ടാകുമോ....?? മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്...... ഉത്തരങ്ങള്‍ ഞാന്‍ കാലത്തിനു വിട്ടുകൊടുത്തു കാത്തിരിക്കുന്നു........!!!!!! എഴുതിയത് : ഗംഗ മാടംപിള്ളി https://www.facebook.com/ganga.madampilly

Thursday 10 May 2012

വ്യാജ വാര്‍ത്തകള്‍ MAY 9

1 comments

വ്യാജ വാര്‍ത്തകള്‍ April 29

0 comments
older post