Tuesday 8 May 2012

ശലഭം.. (ഞാന്‍ നിങ്ങളുദ്ദേശിക്കുന്ന ആളല്ല)

നീയൊരു ചിലന്തിയെങ്കില്‍ ഞാനൊരു ശലഭം
ആശകള്‍ക്ക് അതിരില്ലാതെ പാറിയെത്തി
നിന്റെ നൂലിഴകളിലെക്ക് ഇടറി വീണ പാവം ശലഭം
ഈ പ്രണയത്തിന്റെ പശിമയില്‍ ചിറകുകള്‍ ഒട്ടിച്ചേര്‍ന്ന്
മേലാകെ വരിഞ്ഞു മുറുക്കിയ നിന്റെ എട്ടുകാലുകളില്‍ നിന്നും..
രക്ഷപെടരുതെയെന്നു പ്രാര്‍ത്ഥിച്ച്
എന്റെ അവസാനം നിന്റെ മടിത്തട്ടിലാകട്ടെ
നിന്റെ പ്രണയം എന്നെ കാര്‍ന്നു തിന്നോട്ടെ
എന്റെ നെറുകയില്‍ നീ തന്ന ചുമ്പനവും
ഒരു തുള്ളി രക്തവും മാത്രം സുക്ഷിച്ചാല്‍ മതി
മണ്ണായിച്ചേരുമ്പഴും അതെന്റെ നെറുകയില്‍ ഒരു സിന്ദുര രേഖയാകട്ടെ !! 

0 comments:

Post a Comment