Tuesday 7 August 2012

ഓര്‍മ്മയില്‍ ഒരു നിമിഷം


എഴുതിയത്  : ഉണ്ണി ചാത്തന്
https://www.facebook.com/unni.chathan.5

                                        കടലിലേക്ക് നോകിയിരിക്കുന്ന അയാളുടെ മുടിയിഴകള് കാറ്റില് ഇളകിയാടുന്നുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തേക്കു നോക്കിയിരിക്കുന്ന അയാളുടെ മനസ്സില് വീണ്ടും അതെ ചോദ്യം ..അവനെന്തിന് ഇങ്ങനെ ചെയ്തു.ഓര്മ്മകള് ചിറകു വിടര്ത്തി പിന്നിലേക്ക് പാഞ്ഞു ,അസ്വസ്ഥതയുണ്ടാക്കുന്ന പഴയ കാലത്തേക്ക്. വര്ഷങ്ങള്ക്കു മുന്പ് ഡല്ഹിയില് ജോലി ചെയ്തിരുന്ന കാലം.വാരാന്ത്യങ്ങളില് കൂട്ടുകാരുമായി കൂടി അടിച്ചു പൊളിച്ചു നടക്കുന്ന യവ്വനം. അന്നോരുനാള് ഒരു ശപിക്കപെട്ട ശനിയഴ്ചയില് വൈകുന്നേരം കൂട്ടരുമൊത്തു രണ്ടെണ്ണം വിട്ടു നേരെ ഇന്ത്യ ഗേറ്റില് പോയി കറങ്ങി തിരികെ വരുന്നേരം,ഷീലയെ കണ്ടു ,ട്രവേല്സിലാണ് അവള്ക്കു ജോലി , കൂടെ ഒരു സുമുഖനായ ചെറുപ്പകാരനും, രാജേഷ് ,അവളുടെ സഹോദരനാണ്. ഇപ്പോള് നാട്ടില് നിന്നും വന്നതെയുള്ളു.താമസിക്കാന് ഒരിടം വേണം. കണ്ടപാടെ ഒരു ചോദ്യം എടാ നിങ്ങള് നാല് പേര് ഒന്നിച്ചല്ലേ ഒരു ഫ്ലാറ്റില് ,ഇവനേം കൂടെ ഒന്ന് അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ,തല്കാലം ഒരു റൂം കിട്ടുന്നവരെ മതി. സന്തോഷം, ചിലവും വാടകയും അല്പം കുറയുമല്ലോ ...സമ്മതിച്ചു.പക്ഷെ അതൊരു ശപിക്കപെട്ട തീരുമാനമാണെന്ന് ആരും അറിഞ്ഞില്ലല്ലോ.
ഓണകാലമായിരുന്നു ...എല്ലാവരും കൂടെ നല്ലവണ്ണം ഓണം ഒരുങ്ങാന് തയ്യാറായി. നാട്ടിലേക്കാളും ഓണം മറുനാട്ടിലല്ലേ,ഇനി നമ്മളായിട്ട് എന്ത് കുറയ്ക്കാനാ.....എല്ലാ ദിവസവും അടിപൊളി ആഹാരം ..പിന്നെ അത്യാവശ്യത്തിനു അല്പം മറ്റവനും ഉണ്ടാവും. അങ്ങനെ തിരുവോണം അടുത്തു.ഉത്രാടത്തിന് മലയാളി സദ്യ അതും കസ്തുര്ബ ഗാന്ധി മാര്ഗിലെ എം എസ് അപാര്ത്മെന്റില് ഏകദേശം അമ്പതു മലയാളികള് എങ്കിലും ഉണ്ട് ..എല്ലാരും കൂടെ അങ്ങോട്ട് പോയി . രാജേഷിനെ കൂടെ കൂട്ടം എന്ന് കരുതി വിളിച്ചപ്പോള് അവന് വരുന്നില്ല പെങ്ങളോടൊപ്പം വേണം കഴിക്കാന് ...ശെരി സമ്മതിച്ചു,പക്ഷെ നാളെ നമ്മളെല്ലാം ഒരുമിച്ചുന്നുന്നു ..സമ്മതം. പക്ഷെ വൈകിട്ട് വരുമ്പോള് പ്രതീക്ഷയ്ക്ക് വിപരീതമായി ..ഡോര് ലോക്ക് ആയിരിക്കുന്നു അകത്തുനിന്നും ചാവി അകത്തുനിന്നും ഇട്ടിരിക്കുന്നത് കൊണ്ട് പുറത്ത് നിന്നും തുറക്കാനും പറ്റില്ല. ഇവനിതെന്തെടുകുകയാ ...കുറെ വിളിച്ചു അനക്കം ഇല്ല.നല്ല ചൂട് കാലം വെളിയില് നില്കാനും വയ്യ. ഒരു മണികൂര് കഴിഞ്ഞു,ഒരു രേക്ഷയുമില്ല.അവസാനം വീട്ടുടമസ്ഥനെ വിളിച്ചു കാര്യം പറഞ്ഞു ,അയാള് പോലീസിനെയും. ആകെ പാടെ കുഴപ്പമായി.കതകു തുറന്നപ്പോള് കണ്ടത് അകത്തെ റൂമില് നിലത്തു ജീവനില്ലാതെ കിടക്കുന്ന രാജേഷ് ,സമീപത്തു ഒരു സിറിഞ്ചും ഏതോ ഒരു വിഷത്തിന്റെ കുപ്പിയും .എല്ലാരും ഒരു പോലെ ഞെട്ടിപ്പോയി.മനസ്സില് കാണുന്നത് തീഹാര് ജയിലിലെ ഗോതമ്പ് ഉണ്ട മാത്രം. നല്ല വീട്ടിലെ പയ്യന് ,ഇഷ്ടം പോലെ കാശ് ..ഇവനെന്തിനാ ഇങ്ങനെ ചെയ്തെ ..എല്ലാരും മുഖത്തോടു മുഖം നോക്കി ...ആര്കും അറിയില്ല.
ഉറകമില്ലത്ത്ത ദിന രാത്രങ്ങള് ...കാണുന്നത് പുഷ്പ വിഹാറിലെ പോലീസ് സ്റ്റേഷനും കുറെ പോലീസുകാരെയും മാത്രം...ജോലിക്ക് പോകാന് പറ്റാത്തത് കൊണ്ട് ഉള്ള ജോലിയും വെള്ളത്തിലായി ,താമസ സ്ഥലവും പോയി. സുഹൃത്തേ നീയെന്തിനിതു ചെയ്തു എന്നുള്ള ചോദ്യത്തിലും ഉപരി മറ്റൊരു ചോദ്യം എല്ലാരുടെയും മനസ്സില് ഉയരുന്നുണ്ടായിരുന്നു നീയെന്തിനു ഞങ്ങളുടെ റൂമില് വെച്ച് ഇത് ചെയ്തു ...ആകെ നാല് ദിവസം കൂടെ താമസിപ്പിച്ചതിനു ഇത്രയും വലിയ ഒരു ശിക്ഷ ....ഉത്തരമില്ല ആര്ക്കും ...ഇന്നും ..
എന്താ നീ ആലോചിക്കുന്നത് അടുത്തിരുന്നു തിരയെന്നിക്കൊണ്ടിരുന്ന പ്രദീപിന്റെ ചോദ്യം. ഒന്നുമില്ല അളിയാ രാജേഷിനെ കുറിച്ച് ഒന്നോര്ത്തുപോയി .. പെട്ടെന്ന് ആയിരുന്നു പ്രദീപിന്റെ മറുപടി നീ ആ പന്നിയെക്കുറിച്ച് മിണ്ടിപോകരുത് എല്ലാ തിരുവോണത്തിനും ഓര്മ്മിക്കാന് ഇതുപോലെയുള്ള ചിലത് തന്നിട്ട് പോയവനല്ലേ ... നീ വരുന്നുണ്ടേല് വാ നാളെ ശനിയാഴ്ച ജോലിക്ക് കയരാനുള്ളതല്ലേ... പോകാനായി എനീക്കുംപോഴും ആ ചോദ്യം അയാളുടെ മനസ്സില് ബാകിയായിരുന്നു ...എന്തിനായിരിക്കും അവനിത് ചെയ്തത് .

1 comments:

Anonymous said...

ജീവിതത്തിന്റെ ആർദ്രതകളിലേക്കും, വിഹല്വതകളിലേക്കും നമ്മെ കൈപിടിച്ചു കൊണ്ടു പോവുകയാണ്‌ കൈതമുള്ള്‌. ഹ്രുദയത്തിൽ പോറൽ വീഴ്ത്തുന്ന കഥകൾ എഴുതാൻ ഇനിയും ഉണ്ണി ചാത്തനാവും

Post a Comment