Thursday 10 May 2012

വ്യാജ വാര്‍ത്തകള്‍ MAY 9

1 comments

വ്യാജ വാര്‍ത്തകള്‍ April 29

0 comments

വ്യാജ വാര്‍ത്തകള്‍ April 28

0 comments

ദൈവം കൊടുക്കുന്ന ശിക്ഷ! [ചെറുകഥകള്‍]

1 comments

ദൈവം കൊടുക്കുന്ന ശിക്ഷ! [ചെറുകഥകള്‍]


6.00 AM [Dream
]
---------------------
സ്നേഹിച്ചു തളര്‍ന്നിരിക്കുന്നു. ഞാന്‍ പ്രണയിച്ചും കാമിച്ചും ക്ഷീണിച്ചിരിക്കുന്നു. അസ്വസ്ഥമായ ഈ മനസ്സിനെ ദുര്‍ബലപെടുത്തുന്ന ഈ പൈങ്കിളി ആസ്തമ എന്നേക്കുമായി എന്നെ കൊന്നിരുന്നെകില്‍.

7.30 AM [Dream - not really]
-----------------------------------
ഒരിക്കലും തീരാത്ത ഈ വികാരത്തിന്റെ നടുവിലെത്തി തളര്‍ന്നു കിടക്കുന്നു.
എന്നാലും [I feel like to be in love with you again]. എന്തൊരു തമാശ. [ഉള്ളില്‍ ചിരിക്കുന്നു]


10. 58 AM [Busy thinking]
--------------------------------
ഇനിയൊരിക്കലും എനിക്ക് പ്രണയിക്കേണ്ടി വരില്ലന്നു നിനക്കുമ്പോഴും, അല്ലെങ്കി വേണ്ട, ഇനിയൊരിക്കലും കണ്ടുപിടിക്കാത്ത വിധത്തില്‍ എങ്ങിനെ മുഴുവനായും മറയാം...
ഒരു ഭൂതമായാലോ? [I wish, if I can be a ghost for you... നിനക്ക് വേണ്ടി മാത്രമായി].


01.40 PM [Solitude / Break / Commonsense]
-------------------------------------------------------
നോക്കൂ.. ഇപ്പൊ ഞാന്‍ കരയുന്നു. അല്ല! എന്റെ മുഖത്ത് മാത്രമായി മഴ പെയ്യുകയാണ്.

11.12 PM [Scary / sleepless / blind / blinking stars on ceiling]
------------------------------------------------------------------------
നിശബ്ദത, എന്റെ നിശബ്ദത, രാത്രിയുടെയും...
എവിടെയോ മരണം മണക്കുന്നു. [ചിരിക്കുന്നു]..
ഞാന്‍ ഭീരുവല്ല.


01. AM [Snoring, Listening to the 8 Seconds dreams]
-----------------------------------------------------------
എല്ലാ സംഭവങ്ങള്ക്കും ഒരര്‍ത്ഥമുണ്ട്, ഒരു നാള്‍ അത് സംഭവിക്കും അന്ന് എല്ലാം വെളിവാക്കപെടും. നീയും ഞാനും മാത്രമായിരുന്നില്ല പ്രണയിച്ചത്..
എല്ലാം മതിവിഭ്രമം മാത്രം! ചിലപ്പോള്‍ എന്റെയീ വിവേകം പോലും.
വഞ്ചനയില്‍ ചാലിച്ച ആത്മാര്ത്ഥഥതക്ക് ദൈവം കൊടുക്കുന്ന ശിക്ഷയാണ് പ്രണയമെന്നു.. എനിക്ക് വയ്യ! ദൈവത്തിന്റെ കോമഡി.


04. 30 AM [sudden wake up / thinking of you / deceiving myself]

--------------------------------------------------------
ഞാന്‍ നിന്നെ പ്രണയിക്കുന്നു, മുഴുവനായി. നിന്റെ കടുത്ത നിഴലുകള്‍ എന്നെ അക്ഷോഭ്യം കാമിക്കുന്നു. ഞാന്‍ എന്നെ മറക്കുന്ന നേരം..നിന്റെ കണ്ണുകളിലും നെറ്റിയിലും ചുംബിക്കുന്ന നേരം. ഞാന്‍ അറിയാതെ പറയുന്നു. "ഞാന്‍ നിന്നെ സ്നേഹിക്കുന്നു" 
എഴുതിയത്  : കീലേരി അച്ചു 
https://www.facebook.com/dreamdawns

Tuesday 8 May 2012

ശലഭം.. (ഞാന്‍ നിങ്ങളുദ്ദേശിക്കുന്ന ആളല്ല)

0 comments
നീയൊരു ചിലന്തിയെങ്കില്‍ ഞാനൊരു ശലഭം
ആശകള്‍ക്ക് അതിരില്ലാതെ പാറിയെത്തി
നിന്റെ നൂലിഴകളിലെക്ക് ഇടറി വീണ പാവം ശലഭം
ഈ പ്രണയത്തിന്റെ പശിമയില്‍ ചിറകുകള്‍ ഒട്ടിച്ചേര്‍ന്ന്
മേലാകെ വരിഞ്ഞു മുറുക്കിയ നിന്റെ എട്ടുകാലുകളില്‍ നിന്നും..
രക്ഷപെടരുതെയെന്നു പ്രാര്‍ത്ഥിച്ച്
എന്റെ അവസാനം നിന്റെ മടിത്തട്ടിലാകട്ടെ
നിന്റെ പ്രണയം എന്നെ കാര്‍ന്നു തിന്നോട്ടെ
എന്റെ നെറുകയില്‍ നീ തന്ന ചുമ്പനവും
ഒരു തുള്ളി രക്തവും മാത്രം സുക്ഷിച്ചാല്‍ മതി
മണ്ണായിച്ചേരുമ്പഴും അതെന്റെ നെറുകയില്‍ ഒരു സിന്ദുര രേഖയാകട്ടെ !! 

ഇന്നിന്റെ യാത്ര (ഏകാന്ത സഞ്ചാരി)

2 comments
അവധിയും കഴിഞ്ഞു ആരവവും ഒഴിഞ്ഞു ! ഇപ്പോള്‍ കുത്തിപ്പറിക്കുന്ന ഏകാന്തത മാത്രം കൂട്ട് !പക്ഷെ ആരവങ്ങള്‍ക്കിടയിലും പ്രിയപ്പെട്ടവരെ ഓര്‍ക്കാത്ത ഒരു ദിവസവും പോലും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല എന്നത് തികഞ്ഞ ഒരു യാഥാര്‍ത്ഥ്യം !
അതുകൊണ്ടു എന്നെ സ്നേഹിക്കുന്നെന്ന് നടിക്കുന്ന ഈ ഏകാന്തതയുടെ കാപട്യം ഞാന്‍ മനസ്സിലാക്കുന്നു !
കാപട്യം അറിയുക എന്നത് എളുപ്പമല്ല! പക്ഷെ കാപട്യം അറിഞ്ഞാല്‍ ഒഴിവാക്കുക എന്നത് എളുപ്പമാണ് !
എളുപ്പമാകട്ടെ ഇന്നിന്റെ യാത്ര !!