Friday 21 September 2012

തങ്കപ്പന്‍റെ ഒരു ദിനം

2 comments


മഴയ്ക്ക്‌ അവധി നല്കി. വെയില്‍ ചാര്‍ജ്ജ്‌ എടുത്ത ഒരു ദിനം. പതിവ്

പോലെ പത്തു മണി വരെ കിടന്നു ഉറങ്ങിയതിനു ശേഷം ഞാന്‍ എന്‍റെ

ഒഴിഞ്ഞ വയറുമായി പുറത്തേക്കിറങ്ങി. എവിടെയോ കാലത്തേ

കഞ്ഞിക്ക് ഉണക്കമീന്‍ വറുക്കുന്നത്തിന്‍റെ തീഷ്ണഗന്ധം എന്‍റെ

...മൂക്കിലേക്കടിച്ചു. വായില്‍ നിറഞ്ഞ ഉമിനീര്‍ വഴിയരികിലേക്ക്

തുപ്പിയിട്ട് ഞാന്‍ നടന്നു. തെറ്റിദ്ധരിക്കരുത്. ഉണക്കമീനിനെകുറിച്ചു

ഓര്‍ത്തിട്ടുള്ള കൊതിയല്ല പകരം വെറുപ്പാണ് ഞാന്‍ തുപ്പികളഞ്ഞത്.

പണ്ട് മുതലേ ഉണക്കമീനിനെകുറിച്ച് എനിക്ക് വലിയ

അഭിപ്രായമൊന്നുമില്ല. ഒരു വീട്ടില്‍ ഉണ്ടാക്കുമ്പോഴേക്കും ആ വീട്

ഇരിക്കുന്ന പഞ്ചായത്ത്‌ മുഴുവന്‍ നാറ്റിക്കുന്ന `സാധനം ഇതുപോലെ

വേറെ ഏതാനുള്ളത്.
അങ്ങനെ ഓരോന്ന്‍ ആലോചിച്ചു നടന്നു ഞാന്‍

ചെന്ന് കയറിയത് നാരായണന്‍ ചേട്ടന്‍റെ ചായകടയിലേക്കാണ്. ഒരു

ചായക്കും മുളകുവടക്കും ശടെന്നൊരു ഓര്‍ഡര്‍ ഇട്ടുകൊണ്ട് ശ്രദ്ധിച്

ഇരുന്നില്ലെങ്ങില്‍ ആസനത്തില്‍ നുള്ള് തരുന്ന ശബ്ദിക്കുന്ന ബെഞ്ചിന്‍റെ

ഓരത്തായി ഇരിപ്പുറപ്പിച്ചു. മുന്‍പിലെ ഡെസ്കില്‍ ഒരു മനോരമ പത്രം

കിടക്കുന്നു. മനോരമയെ രണ്ടു കൈകളിലും വാരിയെടുത്തു. പുറകിലെ

പേജില്‍ കല്യാണരാമന്‍റെ സ്വര്‍ണകടയുടെ മോഡലായി ഐശ്വര്യ റായി

തൊഴുതു നില്കു്ന്നു. എന്താ ലവളുടെ ഒരു പോസ്......ഹും................

ഒരു നെടുവീര്‍പ്പും ഇട്ടു കൊണ്ട് അപ്പോള്‍ വന്ന

വടയില്‍ ഒരു കടി കടിച്ചു. മിസ്സിസ് ബച്ചനില്‍ ഉടക്കി നിന്ന കണ്ണുകളെ

പിന്‍വലിച് അടുത്ത പേജിലേക്കുള്ള യാത്ര ആരംഭിച്ചു. എല്ലാ

പെജിലൂടെയും ഒരു മിനിമം സ്പീഡില്‍ പാഞ്ഞ് ഒടുക്കം

ചരമകൊളത്തില്‍ ബ്രേക്ക്‌ ചവുട്ടി നോക്കുമ്പോള്‍ പരിചയമുള്ള ഒരു

മുഖം അവിടെ ചിരിച്ചിരിക്കുന്നു. ആ കാഴ്ച കണ്ട്‌ ഞെട്ടിയ ഞാന്‍

ഉടനെ തന്നെ മടിക്കുത്തില്‍ നിന്നും നോക്കിയ ട്രിപ്പില്‍ വന്‍ സീറോ

എടുത്തു ജോയിച്ചയനെ നോക്കി കുത്തി. മറുതലയ്ക്കല്‍.....

‘’നിങ്ങളിപ്പോള്‍ വിളിച്ച നമ്പര്‍...” ആ കിളിമൊഴി കേട്ട് ആ

പറഞ്ഞവളുടെ തള്ളക്കും വിളിച്ചു കൊണ്ട് വീണ്ടും ജോയിച്ചായനെ

കുത്തി.. കുത്ത്... പിന്നെയും കുത്ത്... കുത്തോട്‌ കുത്ത്... ഒടുക്കം... ‘’

അമ്മായി കൊച്ചമ്മായി.. മരുമോന്‍റെ പോന്നമ്മായി....’’ ( ഒരു ഫോണ്‍

വിളിക്കാന്‍ പെടുന്ന ഒരു പാടേ.. ഇതിലും എളുപ്പമാണ് വല്ലവന്റെയും

തന്തക്ക് വിളിക്കാന്‍.) അമ്മായി വട്ടാക്കിയിട്ടു പോയി.... പാട്ടും കഴിഞ്ഞു

അപ്പുറത്ത് ആളു വന്നു..
‘’ ഹലോ ജോയിചായാ.. ഇതു ഞാനാ തങ്കപ്പന്‍....’’’

സംഭാഷണത്തിനൊപ്പം ചായയും വടയും

കഴിച്ച് എഴുന്നെല്കുന്നതിനിടയില്‍ സ്പോര്‍ട്സ്‌ പേജില്‍ ബാറ്റും

കയ്യിലേന്തി ചാടി നില്കുന്ന ജ്വാല ഗുട്ടയുടെ ചിത്രം കണ്ണുകളില്‍ സ്കാന്‍

ചെയ്ത് മനസ്സില്‍ സേവ് ചെയ്ത് കൈ കഴുകുവാന്‍ നടന്നു. അവിടെ

കൈ കഴുകുവാന്‍ വെച്ചിരിക്കുന്ന സോപ്പെടുത്ത് മുഖവും തലയും

കഴുകി ഒരുത്തന്‍ തിരിഞ്ഞു നടക്കുന്നു... ലവന്‍റെ ‘’ഇന്നത്തെ കുളി’’

കഴിഞ്ഞു എന്ന് മനസ്സിലോര്ത്തുകൊണ്ട് പൈപ്പിനടുത്ത് എത്തിയപ്പോള്‍

നിലത്ത് സിമെന്‍റ് തറയിലുണ്ടായിരുന്ന വെള്ളം ഈ ‘’തറയുടെ’’

കാലുകളെ മൂണ്‍ വാക്ക് ചെയ്യിച്ചു. ഭാഗ്യത്തിന് വീണില്ല. കൈയും

വായും കഴുകി കാശു കൊടുക്കുന്നിടത്ത് ചെന്ന് പറ്റു ബുക്കും

ചൂണ്ടികാണിച്ച് ഞാന്‍ പുറത്തേക്ക് നടന്നു...
നേരെ ചെന്ന് സൈക്കിള്‍

ഷോപ്പിലെ ദിവാകരെട്ടനുമായി കുറച്ചു നേരം, യുവരാജിന്‍റെ തിരിച്ചു

വരവിനെപറ്റിയും, ഇന്ധനത്തിന് വില കൂടിയതും, എമെര്‍ജിഗ്

കേരളയെപറ്റിയും, , സംസാരിച്ചു... പ്രധാനമന്ത്രി വന്നതിനെ പറ്റി

പറഞ്ഞപ്പോള്‍ ദിവാകരേട്ടന്‍ പറഞ്ഞു.. ലക്ഷകണക്കിന് കോടികളുടെ

കല്കരി അഴിമതിയെ പറ്റി ഒരു വാര്ത്ത യും നല്കാ.ത്ത മാധ്യമങ്ങള്‍

മന്മോഹനെട്ടന് കേരളത്തിന്റെ സ്വന്തം കഞ്ഞിയും പയറും പപ്പടവും

‘ക്ഷ’ പിടിച്ചത് വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്...... ഒരു

പീഡനം നടന്നാല്‍ അത് പ്രത്യക കോളത്തിലും സമൂഹത്തെ ബാധിക്കുന്ന

പ്രശ്നങ്ങള്‍ ഒരു മൂലക്കും കൊണ്ട് പോയി ഇടുന്ന. കോര്പറേറ്റ് മാധ്യമ

സംസ്കാരത്തിനെതിരെ ധാര്മികരോഷം പൂണ്ടു നില്കുമ്പോള്‍ ആണ്.

മറ്റൊരു കഞ്ഞി അത് വഴി വന്നത്.. സൈകിളിനു എയര്‍ അടിക്കാന്‍

വന്ന സുശീലന്‍.. നമ്മുടെ പ്രഭാഷണം കേട്ട ആ തെണ്ടി ഇത്തിരി

കളിയാക്കുന്ന ടോണില്‍ നോമിനോട് ചോദിച്ചു.....
‘’തങ്കപ്പാ... വീട്ടിലിപ്പോഴും റേഷനരി തന്നെയല്ലേ വാങ്ങുന്നത്........’’’
എന്‍റെ പുളിച്ചു തികട്ടിയ മറുപടിക്ക് മുന്പ് ലവന്‍ ഇഞ്ചുറി ടൈമില്‍

ഗോളടിച്ചവന്‍റെ സന്തോഷത്തില്‍ സൈകിളില്‍ കയറി എഴുന്നേറ്റു നിന്ന്

ചവുട്ടി മറഞ്ഞു. സാരമില്ല പിന്നെ കിട്ടും.. എന്ന് സമാധാനിച്ച്

തിരിയുമ്പോള്‍ വൈകിട്ടത്തെക്ക് അരിയില്ലെന്ന് സഹമുറിയന്മാനര്‍

പറഞ്ഞത് ഓര്മ്മ വന്നത്.. കൂടെ ഒരു കുപ്പി ഫുള്‍ വാങ്ങാനും ദമ്പടി

വാങ്ങിയിട്ടുണ്ട്.
എന്നാല്‍ അതും വാങ്ങി കൊടുത്തിട്ട് മരണവീട്ടിലേക്ക് പോവാം എന്നും

കരുതി ബിവറേജസ്നു മുന്പിലേക്ക്

നടക്കാനോരുങ്ങിയപ്പോള്‍.............
‘’ ഡാ... തങ്കപ്പാ.... ഡാ......’’’
തിരിഞ്ഞു നോക്കി പട്ടാളക്കാരന്‍ അളിയന്‍ പുതിയതായി വാങ്ങിയ

ബുള്ളറ്റിന് പുറത്തു ഞെളിഞ്ഞു ഇരിക്കുകയാണ് ജോയിചായന്‍..

മുഖത്ത് കണ്ടോടാ പട്ടികളെ.. എന്നാ ഭാവം... അടുത്തേക്ക് ചെന്നു........
‘’ നിന്‍റെ ഫോണ്‍ എന്തിയേ....? ഉപ്പിലിട്ടോ...? ‘’
‘’ കുറച്ചു നേരത്തെ പോക്കറ്റിലിട്ടിരുന്നു..’’’
‘’’ഹാ....വന്നു കയറ്....’’’
ആമ്പയര്‍ ലെവെല് നോക്കി ജോയിച്ചായന്‍ കിക്കെര്‍ എടുത്ത്

കാച്ചി..............
പ്ടും....പ്ടും....പ്ടും....പ്ടും.....പ്ടും...പ്ടും....പ്ടും...പ്ടും...................................

....
റോയല്‍ എന്ഫീല്ടിന്‍റെ ബാക്കിലേക്ക് രാജകീയമായി കാലു പൊക്കി

കയറിയപ്പോ അഴിഞ്ഞു പോയ ഉടുമുണ്ട് വാരി പിടിച്ചു നടുവും

നിവര്ത്തി ഇരുന്നു... രഥം മുന്നോട്ടു നീങ്ങി... രഥത്തിനു മുകളിലിരുന്നു

രണ്ടു പേരും നാട്ടുകാര്ക്ക് നേരെ പുച്ഛത്തോടെ നോക്കി....... എന്താടാ...

പട്ടികളെ....................
മരണം നടന്ന ഈനാശു ചേട്ടന്‍റെ വീട്ടില്‍

കൂട്ടം കൂടി അകത്തും പുറത്തും അടക്കിപിടിച്ച് സംസാരിച്ചു

നില്കുനന്ന ആളുകള്‍. സ്ഥലത്തെ പ്രധാനപെട്ട പ്രമാണികള്ക്കിിടയില്‍

മസ്സില് പിടിച്ചു നില്കുകന്ന ജോയിച്ചായനും, ഉറ്റസുഹൃത്ത് പീറ്റര്‍

വഴുതക്കാടനും. അകത്തു പോയി ഈനാശു ചേട്ടനെ ഒന്ന് കണ്ടിട്ട് ഞാന്‍

പുറത്തിറങ്ങി റോഡ്സൈഡിലെ മരത്തണലില്‍ ചെന്ന് നിന്നു.. മുന്‍പിലെ

പോസ്റ്റില്‍ കെട്ടി വച്ച ഫ്ലെക്സില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയതിനു

മുകളില്‍ ഈനാശുവേട്ടന്‍ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു ഞാന്‍

തിരിച്ചും.....
ഞാന്‍ നില്ക്കു ന്നതിനു അടുത്തായി മൂന്നു

നാലു ആളുകള്‍ സംസാരിച്ചു നില്ക്കു്ന്നുണ്ട്. അപ്പോള്‍ അവിടേക്ക്

കടന്നു വന്ന ജോണികുട്ടി എന്ന മുപ്പത്തിയഞ്ചുകാരന്‍ നാല്വ്ര്ക്കിടയില്‍

നിന്നും ലോനപ്പനെന്ന അറുപതുകാരനെ ഗൌരവത്തോടെ കൈയുയര്‍ത്തി

വിളിക്കുന്നു.
‘’ ശ്....... ശ്...... ലോനപ്പെട്ടാ.......’’
ആള്കൂട്ടത്തില്‍ നിന്നും ലോനപ്പെട്ടന്‍ നടന്നു ചെന്ന് ജോണികുട്ടിയോട്‌

സംസാരിക്കുന്നു .കൂലങ്കഷമായ അതീവ ഗൌരവതരമായ എന്തോ

ചര്ച്ചകയിലാണ് രണ്ടു പേരും. എന്താണാവോ പ്രശ്നം?
ജോണികുട്ടിയുമായി സംസാരിച്ചതിനു ശേഷം ലോനപ്പെട്ടന്‍ തിരികെ

വന്നു കൂട്ടതില്ചെര്‍ന്നു . അല്പസമയം കഴിഞ്ഞതും മടങ്ങിപോയ

ജോണികുട്ടി വീണ്ടും വന്നു. എന്‍റെ മുഖത്ത് ആകാംഷ നിറഞ്ഞു.
‘’ ലോനപ്പേട്ടാ.....’’
ജോണികുട്ടിയെ കണ്ട് അത്യന്തം വ്യാകുലതകള്‍ നിറഞ്ഞ മുഖത്തോടെ

ലോനപ്പെട്ടന്‍ ചെന്ന് ചെവിയോര്‍ക്കുന്നു.ഞാന്‍ ഒന്നുമറിയാത്തത് പോലെ

പതിയെ അവരുടെ അരികിലേക്ക് നീങ്ങി. അവര്‍ തമ്മിലുള്ള സ്വകാര്യ

സംഭാഷണം വ്യക്തമായി കേള്ക്കാവുന്ന ദൂരത്തിലാണ് എന്‍റെ നില്പ് .,.
‘’ എന്തായെടാ..?’’’
‘’ അത് ചെറിയൊരു പ്രശ്നം ഉണ്ട്...’’
‘’എന്ത് പ്രശ്നം’’?
ലോനപ്പേട്ടന്‍റെ മുഖത്ത് എന്തോക്കെയുമോ ഭാവങ്ങള്‍ മിന്നിമറയുന്നു.

മാനസികസങ്കര്‍ഷം നിറഞ്ഞ ആ മുഖത്തെ വികാരഭാവങ്ങള്‍ അതേപടി

എന്‍റെ മുഖത്തും വിളയാടി.
‘’ അത്..’’
‘’ എന്തായാലും നീയൊന്നു പറഞ്ഞു തുലക്കു ജോണി....’’’
‘’ അതേ പ്രകാശന്‍റെ കടയില് ‘കാജാബീഡി’ തീര്ന്നു . ഇനി ദിനേശേ

ഉള്ളൂ... അത് ചേട്ടന്‍ വലിക്കോ..?’’
ജോണികുട്ടി ഒറ്റശ്വാസത്തില്‍ പറഞ്ഞു നിറുത്തി. ജോണികുട്ടിയോടൊപ്പം

ലോനപ്പെട്ടനും പ്രകാശന്‍റെ കടയിലേക്ക് നീങ്ങി..
കത്രീന കൈഫ്‌ വരുന്നു എന്ന് പറഞ്ഞിട്ട

അവസാനം കുളപ്പുള്ളി ലീല വന്നത് പോലായി കാര്യങ്ങള്‍.

ചിരിയമര്‍ത്തി വെക്കുന്നതിന്‍റെ ബുദ്ധിമുട്ട് എന്‍റെ മുഖത്ത്
പ്രകടമായതിനാല്‍ കുറച്ചല്പം മാറി നിന്ന് ഞാനൊന്നു ചിരിച്ചു...
അല്പസമയം കഴിഞ്ഞു.............

സ്ഥായിഭാവത്തിലേക്കു തിരിച്ചെത്തിയ ഞാന്‍ എന്‍റെ ജാടയും,
കക്ഷത്തില്‍ എടുത്തു വെച്ച ഇഷ്ടികയുമായി മരണവീടിനു മുന്‍പിലേക്ക്
തിരിച്ചെത്തി. പൊങ്ങച്ചം കാണിക്കാന്‍ ഒന്നും ഇല്ല എന്നത് കൊണ്ട് ആ
വികാരമില്ല. ഞാന്‍ സമീപത്ത് കണ്ട കൊന്നമരത്തില്‍ ചാരി നിന്ന്
നോക്കി. മുന്പിലെ ഫ്ലെക്സില്‍ ഈനാശുവെട്ടന്‍റെ മുഖം. മനസ്സ്
ഓര്‍മകളിലേക്ക് ചാഞ്ഞു...അന്തസ്സും ആഭിജാത്യവും ഉള്ള ഈനാശുവേട്ടന്‍റെ ഏകമകള്‍ നീതുവിനെ അലവലാതികള്ക്കിടയില്‍ നല്ല നിലയും വിലയും ഉള്ള ഞാനെന്ന തെണ്ടി പ്രണയിച്ചാല്‍ എങ്ങനെയുണ്ടാവും...? ലവളെ കാണുന്നത് സത്യത്തില്‍ ഒരു ഇലക്ട്രിക്‌ ഷോക്ക്‌ കിട്ടുന്നത് പോലെയായിരുന്നു.. ഹൃദയത്തിലെക്കാഴ്ന്നിറങ്ങുന്ന കുന്തമുനകള്‍ ആയിരുന്നു ലവളുടെ ഓരോ നോട്ടവും.. അവളെ വളക്കുവാന്‍ ഞാന്‍ പല അടവുകളും എടുത്തു. രാവിലെ ഒരു നോക്ക്  കാണുവാന്‍ വേണ്ടി മാത്രം അവളുടെ വീടിനു മുന്‍പിലൂടെ ഡെയിലി
പത്തു റൗണ്ട് വീതം ഓടിയോടി എന്‍റെ തൂക്കം പത്തു കിലോ കുറഞ്ഞു.

വീട്ടില്‍ തേഞ്ഞു തേഞ്ഞു കിടക്കുന്ന ചെരിപ്പുകളുടെ എണ്ണം ഓരോ നാള്‍
ചെല്ലുംതോറും വര്ധിച്ചു വന്നു. ആ നാട്ടിലുള്ള ഒരുമാതിരി എല്ലാ
പൂവാലന്മാരെയും എന്‍റെ പ്രണയവിവരം ഞാനറിയിച്ചു. ഞാനല്ലാതെ
മറ്റൊരു തെണ്ടിയും കയറി കൊത്തരുത് എന്ന ഉദ്ദേശമായിരുന്നു ഈ
ബുകിംഗ് നോടിസിനു പുറകില്‍. തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ
പാര്ടി്കള്‍ ചുവരുകളും, മതിലുകളും ബുക്ക്‌ ചെയ്തു ഇടുന്നത്
പോലെ ഒരു അലമ്പ് പരിപാടി.... പക്ഷേങ്കില് ആ ഇലെക്ഷനില്‍ എനിക്ക് കിട്ടിയത് ഒരേയൊരു വോട്ടു മാത്രമാണ്. അതെന്‍റെ മാത്രം വോട്ടായിരുന്നു. അതാകട്ടെ അസാധുവുമായി.. 

എനിക്ക് വേണ്ടത്ര ഗ്ലാമര്‍ ഇല്ലാത്തത് കൊണ്ടോ,
അതോ ലവളുടെ മുന്പില്‍ ശ്രദിക്കപെടാന്‍ ചെയ്ത തറവേലകളോന്നും
ഏശാത്തത് കൊണ്ടോ.. എന്താണെന്നറിയില്ല അവളെന്നെ തീരെ
ഗൌവ്നിച്ചില്ല.. എനിക്ക് പള്സര്‍ ബൈക്കോ, പശു നക്കിയത് പോലെ
സ്പൈക്‌ ചെയ്ത ഹെയര്‍ സ്റ്റൈല്, അടിയിലിട്ടിരിക്കുന്ന ജെട്ടിയുടെ
ബ്രാന്ഡ് ‌ നെയിം വ്യക്തമായി കാണാവുന്ന വിധം ഊര്ന്നു കിടക്കുന്ന
ജീന്‍സ്‌... ഇവയൊന്നും ഉണ്ടായിരുന്നില്ല.. സത്യത്തില്‍ തുള വീഴാത്ത ഒരു
നല്ല ജെട്ടി പോലും അന്നുണ്ടായിരുന്നില്ല.. (അതിപ്പോഴും ഇല്ല.)
വിലയെറിയതോന്നു കിട്ടിയാല്‍ ഞാന്‍ ചിലപ്പോള്‍ അഭിമാനപൂര്വ്വം
അത് പുറത്തിട്ടു നടന്നെന്ന് വരാം......... ആ,, അത് പോട്ടെ..

നീതുവിനെ കണ്ടത് മുതല്‍ എന്‍റെ ഓരോ ദിവസവും ഞാനെന്‍റെ ഡയറിയില്‍ കുറിച്ചിട്ടിരുന്നു. സഹിക്കാന്‍ പറ്റാതായപ്പോ ഒരു നാള്‍ റോഡരികില്‍ വെച്ച് ഞാനതവള്‍ക്ക് നല്കി്. അന്ന് വൈകുന്നേരം എനിക്ക് വര്‍ക്ക്‌ ഓഫ് എയ്റ്റ് കിട്ടി.. (എട്ടിന്‍റെ പണി.).........
ഡയറിയില്‍ ഞാനടച്ചു വെച്ച എന്‍റെ ഹൃദയം അവളുടെ വീട്ടിലെ
അടുപ്പിലെ തീയില്‍ മുങ്ങിച്ചത്തു... രാത്രി വാരണം ആയിരം കണ്ട്
തിയേറ്ററില്‍ നിന്നും വരുന്ന വഴി. ആരോ പുറകില്‍ നിന്നും പണി തന്നു.
മേടുല ഒബ്ലാങ്ങേററ്ക്കാണു കിട്ട്യത്.. കിട്ടിയ വഴി ബോധം പോയി..
പിറ്റേന്ന് മുതല്‍ ലവളുടെ വീട്ടുകാര് തല്ലിയ കാര്യം പറഞ്ഞു അവളുടെ
മുന്പില്‍ സെന്റ്മെന്റ്സ് അടിച്ചു സ്നേഹം പിടിച്ചു പറ്റാം. എന്നുള്ള  ധാരണയില്‍ ബാലചന്ദ്രമേനോന്‍ സ്റ്റൈലില്‍ ഒരു തലയില്‍ കെട്ടുമായി.. ..വഴിയില്‍ കാത്തു നിന്നു..................................... ആ നില്പ്  ദിവസങ്ങളും.................... ആഴ്ചകളും...........................മാസങ്ങളും........................കടന്നു പോയി............ ഒടുവില്‍ അവള്‍ ലാന്ഡ് ‌ ചെയ്തു. പക്ഷെ കൂടെ ലവളുടെ കെട്ടിയവനും കുഞ്ഞും ഉണ്ടായിരുന്നു എന്ന് മാത്രം.. ഇപ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നു. ഒരു പെണ്ണിനെ പ്രണയിക്കാന്‍ അടിസ്ഥാനപരമായ ഒരു യോഗ്യതകളും ഇല്ലാതിരുന്നിട്ടും തങ്കപ്പന്‍ പ്രണയിച്ചു. ലോകകപ്പ്‌ നേടുക എന്നതല്ല. അതില്‍ പങ്കെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം....ഓര്മകളിലേക്ക് മേയാന്‍ പോയ മനസ്സ്  പരിസരബോധത്തിലേക്ക് തിരിച്ചു ലാന്ഡ് ചെയ്തു.

കാജാബീഡി വാങ്ങാന്‍ പോയ ലോനപ്പെട്ടനും ജോണികുട്ടിയും ആത്മാവിനു പുക
കൊടുത്തു റോഡില്‍ നില്കുന്നു. വീടിനു മുന്പില്‍ ജോയിച്ചായനും,
പീറ്റര്‍ വഴുതക്കാടനും സംസാരിച്ചു നില്കുന്നു. 

ഞാന്‍ ആ വീട്ടുമുറ്റത്ത്‌  നിന്ന് അകത്തേക് നോക്കി. പെട്ടെന്ന് ഒരു മിന്നായം പോലെ കണ്ടു.. ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി... അവള് തന്നെ... നീതു....
എന്‍റെയുള്ളില്‍ എവിടെയൊക്കെയോ കൊളുത്തി
വലിക്കുന്നുണ്ടായിരുന്നു... അവളുടെ കയ്യില്‍ ചേര്ന്നിരിക്കുന്ന കുഞ്ഞിനെ
കണ്ടപ്പോള്‍ പഴയൊരു സിനിമ ഡയല്ലോഗ് മനസ്സിലെക്കെത്തി.....
‘’ എനിക്ക് പിറക്കാതെ പോയ കുഞ്ഞാണല്ലോ മോളെ നീ.’’
എം.ജി.സോമന്‍ ശാന്തികൃഷ്ണയോട് പറഞ്ഞ ആ ഡയലോഗ് ഞാന്‍
മനസ്സില്‍ ആവര്ത്തിച്ചു. ഒറ്റ ടെകില്‍ ശരിയാവാത്ത ഷോട്ട്
പോലെ.......................

അന്തരീക്ഷം ജനത്തിരക്ക് നിറഞ്ഞു.
ഈനാശുവേട്ടന്‍ പള്ളിയിലേക്ക് നീങ്ങി.. കൂടെ ജനക്കൂട്ടവും..

സെമിത്തേരിയില്‍ പരിചയക്കാരുടെ കല്ലറകളില്‍ നോക്കി പേരുകള്‍
വായിച്ചു നോക്കിയതിനു ശേഷം ലോനപ്പേട്ടന്‍ വാച്ചില്‍ നോക്കുന്നു...
അത് ശ്രദ്ധിക്കുന്ന ജോണികുട്ടി ചിരിക്കുന്നു..
‘’ ലോനപ്പേട്ടന്‍റെ സമയം ആയിട്ടില്ല.’’
ലോനപ്പേട്ടന്‍ ജോണികുട്ടിയെ ഒന്ന് തുറിച്ചു നോക്കി. കുന്തിരിക്കത്തിന്‍റെ
മണം അവിടെയെങ്ങും നിറഞ്ഞു. പെട്ടി കുഴിയിലെക്കിറങ്ങി..... അങ്ങനെ
ഈനാശുവേട്ടന്‍ സവാരി ഗിരി ഗിരിയായി,... ആളുകള്ക്കൊപ്പം
മണ്ണെടുത്ത് വാരിയിട്ടിട്ടു പുറത്തിറങ്ങി.......... പോരുന്നതിനു മുന്പ്
പൊട്ടിക്കരയുന്ന നീതുവിനെ ഒരു തവണ കൂടി തിരിഞ്ഞു നോക്കി..... ആ
നിമിഷം അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന സത്യം സ്വയം
മനസ്സിലാക്കി വേദനയോടെ തിരിഞ്ഞു നടന്നു.......

ജോയിച്ചായനെ ഇടയ്ക്കു വിട്ടിട്ട്...
അവളെ കണ്ട വിഷമം മാറ്റാന്‍ അരമന ത്രീ സ്റ്റാറില്‍ കയറി രണ്ടു
ഒന്നരയും വിഴുങ്ങി മാര്ക്കറ്റില്‍ ചെന്ന്. അവിടുന്ന് വാങ്ങിയ
അരിയുമായി ബിവറജെസ് കോര്‍പ്പറേഷന്‍റെ മുന്പിലെക്കോടി...
വൈകിട്ടതെക്കുള്ള കുപ്പി വാങ്ങാന്‍...........
സര്‍കാരിന്‍റെ കയ്യില്‍ നിന്നും എലിയെ
കൊല്ലാന്‍ കിട്ടിയ വിഷത്തില്‍ ഉറുമ്പ് അരിക്കുന്നതും കണ്ടിട്ടാണ്
രാവിലെ പോന്നത്.... അത് എന്തായോ ആവോ....? സഹമുറിയന്മാര്‍
ഇപ്പൊ അരിക്കുള്ള വെള്ളവും അടുപ്പത് വെച്ച്, വെള്ളമടിക്കുന്നതിനുള്ള
ഗ്ലാസും എടുത്തു വെച്ച് കാത്തിരിക്കുന്നുണ്ടാവും... എന്‍റെ വലതു
കയ്യിലിരിക്കുന്ന കുത്തരിയോടും.., മടികുത്തിലിരിക്കുന്ന
ഫുള്ളുകുപ്പിയോടും ഉള്ള തീവ്രപ്രണയത്തോടെ..................



അടുത്ത ദിനം തുടരും .....................
എഴുതിയത്  :
TThankappan Thankappettan